തൃശൂര്‍: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അട്ടിമറിക്കാന്‍ സ്വകാര്യ ബസുകള്‍ രംഗത്ത്. ചാലക്കുടി കെഎസ്ആര്‍ടിസി ഡിടിഒ സ്ഥലം മാറിപ്പോയ അടുത്ത ദിവസം മുതല്‍ തുടങ്ങിയതാണ് സ്വകാര്യ ബസ് ലോബികളുടെ ശ്രമം. ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ഡിടിഒയെ ഇവിടുന്ന് സ്ഥലം മാറ്റുവാന്‍ സാധിച്ചത് തന്നെ. ചാലക്കുടി കൊന്നക്കുഴി, അതിരപ്പിള്ളി, ചാലക്കുടി കുറ്റിച്ചിറ റൂട്ടുകളില്‍ പെര്‍മിറ്റ് ഇല്ലാതെയും സമയം തെറ്റിച്ചും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മുന്പില് ഓടുന്നത് വരുമാന നഷ്ടം വരുത്തുന്നു.
പുതുതായി ആരംഭിച്ച പോയിന്റ് ഡ്യൂട്ടി സംവിധാനം മുനിസിപ്പല്‍ സ്റ്റാന്റ്, ആനമല ജംഗ്ഷന് എന്നിവിടങ്ങളില്‍ നിന്ന് പിന്‍വലിച്ചത് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലക്കപ്പാറ സര്‍വീസ് അയക്കാതിരുന്നത് വിവാദമായിരുന്നു. മുടങ്ങിക്കിടക്കുന്ന 5.10ന്റെ മലക്കപ്പാറ സര്‍വീസ് പുന:രാരംഭിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം. സ്വകാര്യ ബസ് ലോബിക്കെതിരെ ശക്തമായ നടപടികള്‍ ആയിരുന്നു ഡിടി ഒ സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: