മടിക്കൈ: കുലോം റോഡിലുള്ള മടിക്കൈ മൃഗാശുപത്രിയില്‍ മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകരും നാട്ടുകാരും വലയുന്നു. സെന്‍സസ് പ്രകാരം 2800 പശുക്കളും 60 യൂണിറ്റ് ആടുകളുമുണ്ട്. പന്നി, കോഴി, വളര്‍ത്തുനായ്ക്കള്‍, പോത്തുകള്‍ തുടങ്ങിയവയും മറ്റു മൃഗങ്ങള്‍ വേറെയും പ്രദേശത്തുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ക്ക് ആശ്രയമാകേണ്ട മൃഗാശുപത്രിയില്‍ മരുന്ന് ക്ഷാമം പ്രതിസന്ധിയുണ്ടാക്കുന്നത്.
പൊതുവിപണിയില്‍ ഒരു മില്ലി പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്നിന് 150 രൂപ വരെയാണ് വില. മൃഗാശുപത്രിയില്‍ 15 രൂപയ്ക്കാണ് ഇത് കിട്ടിയിരുന്നത്. അകിട് വീക്കത്തിനും പനിക്കുമുള്ള മരുന്നുകളും നിലവില്‍ കിട്ടാനില്ല.
മൃഗാശുപത്രിക്ക് പുറമേ നാല് ഐ.സി.ഡി.പി. സെന്ററുകളുമുണ്ട്. വിരമരുന്നുകള്‍ പോലും കിട്ടാനില്ല. 50 ഓളം പേരാണ് ദിവസേന ആശുപത്രികളിലെത്തുന്നത്. ഇവര്‍ക്ക് പുറമേ നിന്ന് വാങ്ങാന്‍ മരുന്ന് ശീട്ട് നല്‍കുന്നതാണ് പതിവ്. കൊവിഡ് സാഹചര്യത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്തെ മരുന്നു കടകളിലെത്തി കൂടുതല്‍ തുക നല്കി മരുന്ന് ശേഖരിച്ച് വാഹനങ്ങളിലെത്താന്‍ ക്ഷീരകര്‍ഷകര്‍ പാടുപെടുകയാണ്. രണ്ടുമാസമായി മരുന്ന് വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അസി. ഫീല്‍ഡ് ഓഫീസര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: