ബെംഗളൂരു : ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ലെന്ന് ഐഎസ്ആര്‍ഒ. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ പൊതു സഞ്ചയവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്വര്‍ക്ക് സംവിധാനമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും ഐഎസ്ആര്‍ഒ മേധാവി കെ. ശിവന് അറിയിച്ചു.
ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിക്കുന്നതായി യുഎസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈബര്‍ ആക്രമണ ഭീഷണികള്‍ ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണ്. അത്രപെട്ടന്ന് ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. സൈബര്‍ ആക്രമണങ്ങള്‍ നിരന്തരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ചൈന തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയാണ്. ചൈനീസ് ആക്രമണങ്ങളോട് പൊരുതി നില്‍ക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും ഐഎസ്ആര്‍ഒ ചെയര്മാന് അറിയിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈബര്‍ ആക്രമണ ഭീഷണികള്‍ ഉണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്ത്തിക്കുന്നിതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. സൈബര്‍ ഭീഷണികളുടെ പിന്നില്‍ ആരെന്ന് കണ്ടെത്തുക ദുഷ്കരമാണ്. 2012 മുതല്‍ 2018 വരെ ചൈനീസ് ഹാക്കര്‍മാര്‍ ഇത്തരത്തില്‍ നുഴഞ്ഞു കയറാന്‍ പരിശ്രമിച്ചിരുന്നുവെന്ന് അമേരിക്ക ആസ്ഥാനമായ ചൈന എയ്റോ സ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് തന്നെ തകര്‍ക്കാന്‍ കഴിയുന്ന ആന്റിസാറ്റ്ലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. ഇതിനെ തകര്‍ക്കാനുള്ള പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്തിരുന്നതെന്നാണ് യുഎസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: