ന്യൂദല്‍ഹി: സ്വകാര്യ ടെലിവിഷന്‍ ചാനലായ സുദര്ശന് ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ചാനലിന്റെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചാനലിന് നോട്ടീസ് അയച്ചു. യുപിഎസ്സി ജിഹാദ് സംബന്ധിച്ച വാര്‍ത്തയില്‍ സെപ്റ്റംബര്‍ 28നകം സുദര്ശന് ടി.വി നോട്ടീസിന് മറുപടി നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റൂള്‍സ് 1994 ലെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ മതങ്ങള്‍ അല്ലെങ്കില്‍ സമുദായങ്ങള്‍ക്കെതിരായ ആക്രമണം, മതഗ്രൂപ്പുകളെ അവഹേളിക്കുന്ന വാക്കുകള്‍ ദൃശ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പോഗ്രാം നടത്തരുതെന്ന് നിര്‍ദേശമുണ്ട്. ഇൗ നിയമമാണ് സുദര്ശന് ടിവി ലംഘിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.
ഒക്ടോബര്‍ അഞ്ചിന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. അതുവരെ പരിപാടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: