തൃശൂര്‍ : ജില്ലയിലെ സമഗ്രമായ റെയില്‍വേ വികസനത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്മാന്. ഗുരുവായൂര്‍, തൃശൂര്‍, പുതുക്കാട്, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും.
തൃശൂരിനും ഗുരുവായൂരിനുമിടക്ക് പുതുതായി മെമു ട്രെയിനുകള്‍ അനുവദിക്കണമെന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കും. ഗുരുവായൂര്‍ തിരുവെങ്കിടം ഭാഗത്തും ഇരിഞ്ഞാലക്കുടയിലും അടിപ്പാത നിര്‍മ്മാണം, തൃശൂരില്‍ കോച്ച് ഗൈഡന്‍സ് സംവിധാനം, തൃശൂര്‍ സ്റ്റേഷനില്‍ ചരക്ക് നീക്കത്തിന് പറ്റുന്ന വിധത്തിലുള്ള ക്രമീകരണം തുടങ്ങിയവയാണ് മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍.
എം പിമാരായ ടി എന്‍ പ്രതാപന്, രമ്യ ഹരിദാസ്, റെയില്‍വേ മന്ത്രാലയത്തിന്റെ കണ്‍സല്‍ട്ടേറ്റിവ് അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ബോര്‍ഡ് ചെയര്‍മാന്റെ ഉറപ്പ്.എറണാകുളം -സേലം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം- രാമേശ്വരം- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: