കൊല്ലം: ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് നഴ്സുമാരോ ശുചീകരണത്തൊഴിലാളികളോ ഇല്ലെന്ന പരാതി വ്യാപകം. ഭരണകക്ഷി യൂണിയന ില്‍പ്പെട്ട ഒരുവിഭാഗം ഫാര്‍മസിസ്റ്റുകള്‍ ജോലിക്ക് ഹാജരാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സിപിഎമ്മിന്റെ പോഷകസംഘടനയായ എന്‍ജിഒ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റുകളാണ് കോവിഡ് സെന്ററുകളിലെ ജോലിയില്‍ നിന്ന് ഭരണസ്വാധീനം ഉപയോഗിച്ച് ഒഴിവാകുന്നത്.
ജില്ലയിലെ പത്തോളം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ആവശ്യത്തിന് നഴ്സുമാരോ ശുചീകരണത്തൊഴിലാളികളോ ഇല്ലാത്തത്. കോവിഡ് രോഗികളെ എ, ബി, സി എന്നിങ്ങനെ തരംതിരിച്ചാണ് പ്രവേശിപ്പിക്കുന്നത്. താരതമ്യേന വലിയ പ്രശ്നങ്ങളില്ലാത്ത കോവിഡ് പോസിറ്റീവുകാരെയാണ് എ കാറ്റഗറിയില്‍ പെടുത്തിയിരിക്കുന്നത്. ഇവരുടെ പരിചരണത്തിന് അധികം നഴ്സുമാരുടെയോ മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയോ സേവനം ആവശ്യമില്ല. എന്നാല്‍ ബി കാറ്റഗറിയില്‍ പെടുന്നവര്‍ വൃദ്ധര്‍, മറ്റു പല രോഗങ്ങള്‍ക്കും ചികിത്സ തുടരുന്നവര്‍ എന്നിവരാണ്. ഇവര്‍ക്ക് കൃത്യമായ പരിചരണം ലഭിക്കണം. നിര്‍ഭാഗ്യവശാല്‍ ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ ബി കാറ്റഗറി രോഗികളടെ പരിചരണത്തിനായി ആവശ്യത്തിന് നഴ്സുമാരോ ഫാര്‍മസിസ്റ്റുകളോ ശുചീകരണത്തൊഴിലാളികളോ ഇല്ല.
200 രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നിടത്ത് വെറും നാലു നഴ്സുമാരാണ് ജോലി ചെയ്യുന്നത്. പത്ത് ശുചീകരണത്തൊഴിലാളികള്‍ വേണ്ടിടത്ത് ആകെ മൂന്നോനാലോ പേരാണുള്ളത്. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുമ്പോള്‍ ശ്വാസതടസ്സം നേരിട്ട് പല വനിതാ ശുചീകരണത്തൊഴിലാളികളും ബോധംകെട്ട് വീണ സം‘വങ്ങളുണ്ടായിട്ടുണ്ട്. ഇതിനിടെ ഒരു ശുചീകരണത്തൊഴിലാളിക്ക് കോവിഡ് പിടിപെടുകയും ചെയ്തു.
ചില സ്ഥലങ്ങളില്‍ ഫാര്‍മസിസ്റ്റുമാരും ഉണ്ടാകില്ല. ഈ ജോലിയും നഴ്സുമാര്‍ ചെയ്യേണ്ട ഗതികേടിലാണ്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലടക്കം ഇത്തരത്തില്‍ ഭരണകക്ഷി യൂണിയനുകളില്‍പ്പെട്ട ഫാര്‍മസിസ്റ്റുകള്‍ ജോലിക്ക് എത്തുന്നില്ല. അതിനാല്‍ ജോലിക്ക് എത്തുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് ഇരട്ടിപ്പണിയെടുക്കേണ്ടിവരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടെ ജോലി ചെയ്യേണ്ടത്. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയശേഷമാണ് ഇവരെ നിയോഗിക്കുന്നത്. പക്ഷേ സ്വാധീനം ഉപയോഗിച്ച് ഈ ജോലിയില്‍ നിന്നും ഭരണകക്ഷി യൂണിയനില്‍പ്പെട്ടവര്‍ ഒഴിവാകുന്നു എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: