തൃശൂര്‍: മത്സ്യത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്തുന്നതിനും മത്സ്യം വിപണനം ചെയ്യാനും അനുവദിക്കണമെന്ന് ചാവക്കാട് ചേര്‍ന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹാര്‍ബറുകള്‍ പൂട്ടിയിട്ടും മത്സ്യതൊഴിലാളികളില്‍ നിന്ന് അനധികൃത പിഴ ഈടാക്കിയും ഭരണാധികാരികള്‍ നടത്തുന്ന തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ജീവിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കിത്തരണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് ഇന്ദിര മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി.രാധാകൃ,ഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് കടകത്ത്, മേഖല സെക്രട്ടറി സി.ആര്.രാജേഷ്, കെ.ജി.സുരേഷ്, ഭഗീഷ് പൂരാടന് എന്നിവര്‍ സംസാരിച്ചു. ജില്ലാഭാരവാഹികളായി ദിവാകരന് തളിക്കുളം (രക്ഷാധികാരി), ഇന്ദിരമുരളി (പ്രസി.), ശ്യാമള കഴിമ്പ്രം, ഭഗീഷ് പൂരാടന് (വൈ.പ്രസി.), മോഹന്‍ദാസ് കടകത്ത് (ജന. സെക്രട്ടറി), അര്ജുനന് വാടാനപ്പള്ളി, കെ.ജി.സുരേഷ് (സെക്രട്ടറി), സന്തോഷ് നാട്ടിക (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: