ബെംഗളൂരു : കഴിഞ്ഞമാസം ബെംഗളൂരുവിലുണ്ടായ കലാപത്തിന്റെ അന്വേഷണം ദേശീയ ആന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഡിജെ ഹള്ളി, കെ.ജി. ഹള്ളി എന്നിവിടങ്ങളില്‍ അരങ്ങേറിയ അക്രമങ്ങളിലാണ് അന്വേഷണം നടത്തുന്നത്. 2008 എന്‍ഐഎ ആക്ട് പ്രകാരമാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. യുഎപിഎയിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം സംഘര്‍ഷം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.
കോണ്‍ഗ്രസ് എംഎല്‍എ നവീന്‍ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഹമ്മദ് നബിയെ അവഹേളിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ മാസം പതിനൊന്നാം തീയതി ബംഗളുരു നഗരത്തില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നത്. ഇതേതുടര്‍ന്ന്, എംഎല്‍എയുടെ വസതിക്കു നേരെയും ആക്രമണമുണ്ടായി.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസമ്മില്‍ പാഷ സംഭവത്തിനു മുമ്പായി അക്രമത്തിന് ആഹ്വാനം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ ആക്രമണം ആസൂത്രിതമാണെന്നതിന്റെ നിരവധി തെളിവുകളും ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 300 ഓളം പെരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം കലാപവുമായി ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അറസ്റ്റ് ഉണ്ടായിരിക്കുവന്നത്. അതേസമയം തീവെയ്പ്പിലുണ്ടായിട്ടുള്ള നഷ്ടം വിലയിരുത്തുന്നതിനായി കര്‍ണാടക ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് എച്ച്.എസ്. കെംപന്നയുടെ നേതൃത്വത്തിലുള്ള കമ്മിഷനും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: