കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്നലെ 18 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 46 പേര് രോഗമുക്തി നേടി. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 2 പേര് വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2634 ആയി.
1999 പേര് രോഗമുക്തരായി. നിലവില്‍ 630 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍ അഞ്ച് മുട്ടില്‍ സ്വദേശികള്‍, രണ്ട് മേപ്പാടി സ്വദേശികള്‍, ഒരു തവിഞ്ഞാല്‍ സ്വദേശിനി, ഒരു തരിയോട് സ്വദേശി, ഒരു നൂല്‍പ്പുഴ സ്വദേശി, ഒരു കടല്നാട് സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികള്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
സെപ്റ്റംബര്‍ 13ന് ദുബൈയില്‍ നിന്ന് വന്ന വാരാമ്പറ്റ സ്വദേശി, സെപ്റ്റംബര്‍ 12ന് ദുബൈയില്‍ നിന്ന് വന്ന യുവാവ്, ഓഗസ്റ്റ് 31ന് മധ്യപ്രദേശില്‍ നിന്നു വന്ന മാന്‍കുന്ന് സ്വദേശി, സെപ്തംബര്‍ 13ന് കര്‍ണാടകയില്‍ നിന്ന് വന്ന വരദൂര്‍ സ്വദേശി, സെപ്റ്റംബര്‍ 14ന് കര്‍ണാടകയില്‍ നിന്ന് വന്ന അഞ്ചുകുന്ന് സ്വദേശി എന്നിവര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: