എന്ന് മുതലാണ് സിപിഐ എമ്മിനും ഇടത് പക്ഷത്തിനും ജനകീയ പ്രതിഷേധങ്ങൾ സമരാഭാസമായി മാറിയത്?
ഭരണ വർഗ്ഗത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കൾക്ക് സമനില തെറ്റിയെന്നാണ് പിണറായി വിജയൻ ആക്ഷേപിച്ചത്
ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ തെരുവിൽ കണ്ടോളാം എന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു,
കേരളത്തിൽ സിപിഎം നടത്തിയത് പോലെ ആഭാസം ഏതെങ്കിലും രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തിയിട്ടുണ്ടോ?
പുന്നപ്ര-വയലാർ മുതലുള്ള അക്രമ സമരത്തെപ്പറ്റി ഇപ്പോൾ പറയുന്നില്ല.
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലം മുതലുള്ള ചില സമരാഭാസങ്ങളും വ്യാജ പ്രചരണങ്ങളും ആരോപണങ്ങളും മാത്രം ഒന്ന് ഓർമ്മിപ്പിക്കാം. പ്രബുദ്ധ കേരളം തീരുമാനിക്കട്ടെ. ആരാണ് കള്ളൻമാരെന്ന്?.
ശബരിമല വിധിയുമായി ബന്ധപ്പെട്ട് സിപിഎം ഏറ്റവും ഉച്ചത്തിൽ സംസാരിച്ചത് കോടതി വിധിയുടെ പാവനതയെപ്പറ്റിയാണ്.
പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് കെ.ടി ജയകൃഷ്ണൻ മാസ്റ്റർ എന്ന അദ്ധ്യാപകനെ വെട്ടി നുറുക്കിയ 5 കാടൻമാർക്ക് വധശിക്ഷ വിധിച്ച അഡീഷണൽ ജില്ലാ അതിവേഗ കോടതി ജഡ്ജി കെ.കെ ചന്ദ്രദാസിന് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത തരത്തിൽ സ്വന്തം സഖാക്കൻമാർ ഭീഷണിപ്പെടുത്തിയത് പിണറായി മറന്നാലും കേരളം മറക്കില്ല. വിധി വന്ന ദിവസം കോടതിക്ക് വെളിയിൽ പ്രകടനം നടത്തിയത് സമരാഭാസം അല്ലല്ലോ അല്ലേ സഖാവേ?
ഹൈക്കോടതി ചീഫ് ജസ്‌റ്റിസായ വി.കെ. ബാലിയെ സിന്ധുജോയിയും കൂട്ടരും ചാണകം തളിച്ച് പ്രതീകാത്മകമായി നാടുകടത്തിയത് എന്ത് മാന്യമായിരുന്നു അല്ലേ?. സ്വാശ്രയ കോളേജ് കേസില്‍ വിധി പ്രസ്താവിച്ചു എന്നതായിരുന്നു ബാലി ചെയ്ത കുറ്റം. പക്ഷേ, പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന് അഭിമതനല്ലാത്ത ആ ജഡ്ജിയെ സുപ്രീം കോടതി ജഡ്ജിയാക്കണം എന്നു പറഞ്ഞ് വി.എസ്. കത്തെഴുതി എന്നത് മറ്റൊരു കാര്യം.
2013 സെപ്തംബർ 27. പിണറായി വിജയൻ മറന്നു കാണില്ല.
അന്നാണ് കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയെ പ്രതിപക്ഷ പാർട്ടിക്കാർ കല്ലെറിഞ്ഞ് തലപൊട്ടിച്ചത്.
സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തി വന്ന അഹിംസാ സമരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ തല എറിഞ്ഞു തകർത്തത്. പൊലീസ് ക്ലബ്ബിന്റെ വാർഷികം ഉദ്ഘാടനം ചെയ്യാൻ തലശ്ശേരിയിലെത്തിയതായിരുന്നു ഉമ്മൻചാണ്ടി. കല്ലെറിഞ്ഞ ഡിവൈഎഫ്ഐ നേതാവ് നസീർ രഹസ്യമായി ഉമ്മൻചാണ്ടിയുടെ കാലുപിടിച്ചതും കേരളം കണ്ടതാണ്.
ഇനിയുമുണ്ട് സിപിഎം നടത്തിയ സംസ്കാര സമ്പന്നമായ സമരം.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലും സിപിഎം മാതൃകാപരമായ സമരം നടത്തിയിട്ടുണ്ട്. തെരുവു ഗുണ്ടകളെപ്പോലെ ഉടുമുണ്ട് കയറ്റിക്കുത്തി നിയമസഭാ മേശകളുടെ മുകളിലൂടെ അന്നത്തെ നേമം എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ വി ശിവൻകുട്ടി നടത്തിയ സമരം ഏതൊരു ജനാധിപത്യവാദിയെയും കുളരണിയിക്കുന്നതാണ്. മറ്റൊരു സംസ്ഥാന സമിതി അംഗം പി ശ്രീരാമകൃഷ്ന്റെയും കേന്ദ്രകമ്മിറ്റി അംഗവും ഇപ്പോഴത്തെ വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്റെയും കെ ടി ജലീലിന്റേയും
നേതൃത്വത്തിൽ സ്പീക്കറുടെ കസേര മറിച്ചിട്ട സാംസ്കാരിക പ്രവർത്തനം ഉണ്ടല്ലോ. ജനാധിപത്യം ഉള്ളിടത്തോളം കാലം മറക്കാനാകില്ല. ഇന്ന് അതേ കസേരയിൽ ഇരുന്ന് ശ്രീരാമകൃഷ്ണൻ മാന്യത പഠിപ്പിക്കുന്നത് കാണുമ്പോള്‍ ഉള്ളത് പറയാമല്ലോ സഖാവേ പാർട്ടിയുടെ ഉന്നതമായ ധാർമ്മികബോധത്തോട് എന്തെന്നില്ലാത്ത മതിപ്പാണ് തോന്നുന്നത്. ഉളുപ്പ് എന്നൊന്ന് ഉണ്ടെങ്കിൽ ശ്രീരാമകൃഷ്ണന് ആ കസേരയിൽ അമർന്നിരിക്കാനാകുമോ?.
ഇനി ചില രാഷ്‌ട്രീയ ആരോപണങ്ങള്‍. നിരവധി ഉണ്ടെങ്കിലും താങ്കൾ നടത്തിയത് മാത്രം ചൂണ്ടിക്കാണിക്കാം.
2006 ഒക്ടോബർ 22 ന് പുലർച്ചെ തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന പത്രവിതരണക്കാരനായ എൻഡിഎഫ് പ്രവർത്തകൻ കൊല്ലപ്പെടുന്നു. റമദാൻ
മാസത്തിലെ അവസാന നോമ്പ് ദിവസമായിരുന്നു ഈ അരും കൊല എന്ന സാന്ദർഭികമായി ഓർത്തുപോകുന്നു.
അന്ന് താങ്കൾ സംസ്ഥാന സെക്രട്ടറിയാണ്. ശവത്തിന്റെ ചൂടാറും മുൻപ് പാർട്ടി ആരോപണം ഉന്നയിച്ചു. കൊലപാതകികൾ RSS കാരാണ്. കാരണം രക്തം പുരണ്ട തൂവാല RSS കാര്യാലയത്തിന് സമീപം കണ്ടെടുത്തു.ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്നനും അത് ഏറ്റുപാടി. നിങ്ങളുടെ പൊലീസ് തന്നെ ഒടുവിൽ സിപിഎമ്മുകാരെ പ്രതിയാക്കി. സിബിഐ അന്വേഷണം ഏറ്റെടുത്തപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ അടക്കം പ്രതിയായി. എത്ര സത്യസന്ധമായ ആരോപണം അല്ലേ സഖാവേ?
പോൾ മുത്തൂറ്റ് വധം. അന്നും പാർട്ടി ഭരണം, താങ്കൾ പാർട്ടി സെക്രട്ടറി.
2009 ആഗസ്റ്റ് 21 നായിരുന്നു പോൾ എം ജോർജ്ജ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഗുണ്ടാ അക്രമത്തിൽ കൊല്ലപ്പെട്ടത്.
പോളിനെ കുത്തിയത് എസ് ആകൃതിയിലുള്ള കത്തി കൊണ്ടാണെന്ന് അന്നത്തെ റേഞ്ച് ഐ.ജി. വിന്‍സന്‍ എം.പോളിന്റെ വെളിപ്പെടുത്തല്‍. മണിക്കൂറുകൾക്കുള്ളിൽ അത്തരം കത്തി ഉപയോഗിക്കുന്നത് RSS കാരാണെന്നും അതിനാൽ പ്രതികൾ RSS കാരാണെന്നും താങ്കൾ ആരോപിച്ചു. ബാക്കി ചരിത്രം.
ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും താങ്കളുടെ രാഷ്‌ട്രീയ മാന്യത കേരളം കണ്ടു. കൊലയാളികൾ സഞ്ചരിച്ച ഇന്നോവാ കാറിൽ മാഷാ അള്ളാ സ്റ്റിക്കർ ഉള്ളതിനാൽ മുസ്ലീം തീവ്രവാദികളാണ് കൊലയാളികൾ എന്ന് അങ്ങ് കണ്ടെത്തി.
ഇനിയുമുണ്ട്. ഏറ്റവും ഒടുവിൽ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പന്തളത്ത് നാമജപ ഘോഷയാത്രയ്‌ക്ക് നേരെ സിപിഎം നടത്തിയ കല്ലേറിൽ ചന്ദ്രനുണ്ണിത്താൻ എന്ന ഭക്തൻ കൊല്ലപ്പെട്ടപ്പോഴും താങ്കളുടെ തൃകാല ജ്ഞാനം കേരളം കണ്ടു. പോസ്റ്റ്മോർട്ടം വരെ താങ്കൾക്ക് വഴങ്ങുമെന്ന് അന്നാണ് കേരളം മനസിലാക്കിയത്.. ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് ഡോ. പിണറായി വിജയൻ വിധിച്ചു. പറയാൻ ഇനിയുമുണ്ട്. സമയക്കുറവ് കൊണ്ട് നിർത്തുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരായ താങ്കളുടെ പ്രസ്താവന അനുസരിച്ച് താങ്കൾക്ക് മാനസിക നില തെറ്റിയെന്നല്ല മുഴുഭ്രാന്തായെന്നാണ് പറയേണ്ടത്. ഇത്രയും മനോവൈകല്യമുള്ള ഒരാൾ കേരളം ഭരിച്ചിട്ടില്ല. എന്തായാലും 4 മാസം കൂടിയല്ലേ ഉള്ളൂ. സഹിക്കുക തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: