ക്ഷതം എന്നാല്‍ അടി, ഇടി, വെട്ട്, വീഴ്ച, ദ്വന്ദയുദ്ധം ഇവകളാല്‍ ശരീരത്തിന്റെ വിവിധ മര്‍മ ഭാഗങ്ങളിലുണ്ടാകുന്ന ആഘാതം. ഇതേത്തുടര്‍ന്ന് ബോധക്ഷയം, ഛര്‍ദി, കാഴ്ചയില്ലായ്മ, തലകറക്കം, ശരീര അവയവങ്ങളുടെ കോച്ചിപ്പിടുത്തം എന്നിവ അതാത് മര്‍മങ്ങളുടെ അവസ്ഥയനുസരിച്ച് ഉണ്ടാകും.
ഉദാ: നെറ്റിയില്‍ മുടി തുടങ്ങിടത്ത് ആറു വിരല്‍ വീതിയില്‍ നെറുകയ്ക്ക് തൊട്ടു താഴെ ഒരു ഇഞ്ച് നീളത്തില്‍ അര ഇഞ്ച് വീതിയില്‍ ഉച്ചി മര്‍മം സ്ഥിതി ചെയ്യുന്നു. ഇവിടെ അഞ്ച് കിലോ ഭാരത്തില്‍ കൈകൊണ്ട് ഇടിക്കുകയോ, കൈപ്പത്തി വച്ച് വെട്ടുകയോ മറ്റതെങ്കിലും വസ്തുവിനാല്‍ ആഘാതമേല്പ്പിക്കുകയോ ചെയ്താല്‍ തല്‍ക്ഷണം മര്മാഘാതമേറ്റയാള് മൃതപ്രായനായി നിലത്തുവീഴും. ഇങ്ങനെ വീണ ആളുടെ, ചെവിയിലും ഉച്ചിയിലും മൂക്കിലും ചുക്ക് കടിച്ചു ചവച്ച് ഊതുക. കൂടാതെ കാല്‍വെള്ളയില്‍ അമര്‍ത്തി ചവിട്ടുക. കമിഴ്ത്തി കിടത്തി മൂന്നു കിലോ ഭാരം വരത്തക്ക വിധത്തില്‍ താഴോട്ട് ഉഴിയുക. ഇങ്ങനെ ചെയ്താല്‍ മര്മാഘാതമേറ്റയാള് എണീറ്റിരിക്കും. എണീറ്റിരുന്നാല്‍ ഉച്ചിയില്‍ നിന്ന് രണ്ടു വശത്തേക്കും ചെവിക്കുറ്റി വരെ ഉഴിയുക. ദേഹത്തിന്റെ രണ്ടു വശത്തും തോള് വരെ കൈകൊണ്ട് ഉഴിയുക.
ആടലോടകത്തിന്റെ തളിരില, നീറിന്റെ (പുളിയുറമ്പുകള്) മുട്ട, ചുക്ക് ഇത്രയും വെണ്ണയില്‍ ചാലിച്ച് നെറുകയിലിടുക. രണ്ടു ദിവസം ആവര്‍ത്തിക്കുക. ഇങ്ങനെ ചെയ്താല്‍ ഉച്ചയില്‍ മര്മത്തിനേറ്റ ക്ഷതങ്ങളെല്ലാം ശമിക്കും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ വിട്ടുമാറാത്ത ജലദോഷം, പനി, തലവേദന, ശ്വാസം മുട്ട് ഇവ ആയുസ്സു മുഴുവന്‍ അനുഭവിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: