തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിന്ന് അല്‍ഖ്വയ്ദ തീവ്രവാദികളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെതിരെ ജമാ അത്തെ ഇസ്ലാമിക്ക് പിന്നാലെ പ്രതിഷേധവുമായി എസ്ഡിപിഐയും. കേരളത്തില്‍ എന്‍ഐഎ ഭീകരവേട്ട നടത്തി മൂന്നു പേരെ അറസ്റ്റുചെയ്ത സംഭവം സംശയാസ്പദമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യ ഭീഷണിയിലാണെന്ന തരത്തില്‍ ബിജെപി എം.പി സംസാരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ അറസ്റ്റ്.
കഴിഞ്ഞ കുറേ നാളുകളായി ലോകത്തൊരിടത്തും അല്‍ഖ്വയ്ദ ഭീഷണി സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെരുമ്പാവൂരില്‍ നിന്നു പിടിയിലായതില്‍ ഒരാള്‍ ഒരു തുണിക്കടയില്‍ പതിനായിരം രൂപ മാസശമ്പളത്തിന് പത്തുകൊല്ലമായി ജോലി ചെയ്തുവരുന്നയാളാണ്.
ഹോട്ടലില്‍ 700 രൂപ ദിവസവേതനത്തിനും 600 രൂപ വേതനത്തിന് വാര്ക്കപ്പണിക്കും പോയിരുന്നവരാണ് മറ്റു രണ്ടുപേരുമെന്ന് നാട്ടുകാര്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടു മാത്രം പ്രവര്‍ത്തിക്കുന്ന എന്‍ഐഎയുടെ ഇടപെടല്‍ നാളിതുവരെ ദുരൂഹമാണ്. എന്‍ഐഎയുടെ നടപടി രാജ്യതാല്‍പ്പര്യത്തിനെതിരാണെന്നും മജീദ് ഫൈസി പ്രസ്താവനയില്‍ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയും എന്‍ഐഎക്കെതിരെ രംഗത്തുവന്നിരുന്നു. തീവ്രവാദ ബന്ധമുള്ളവരെന്ന് പറഞ്ഞ് എന്‍ഐഎ മൂന്നു പേരെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
എന്‍.ഐ.എ പറയുന്ന കാര്യങ്ങള്‍ ജനങ്ങളില്‍ ഭീതി പരത്തും വിധം പ്രചരിപ്പിക്കുന്നതില്‍ നിന്ന് പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും പിന്മാറണമെന്ന ആവശ്യവും മൗദൂതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് കനത്ത വെല്ലുവിളിയാണ് എന്‍ഐഎ. ഇവര്‍ക്കെതിരായ കേസില്‍ കേരളവും സുപ്രീകോടതിയി കക്ഷി ചേരണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: