തൃശൂര്‍: ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിനും മനുഷ്യകൂട്ടക്കുരുതിയും ലക്ഷ്യമാക്കി ഇവിടെ തമ്പടിച്ചിരുന്ന അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടു കൂടി കേരളം ഭീകരപ്രവര്‍ത്തകര്‍ക്ക് സുഗമമായിപ്രവര്ത്തിക്കാനുള്ള വിളനിലമായിരിക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍ മോഹന്‍ മേനോന് പേനിക്കാട്ടില്‍ അഭിപ്രായപ്പെട്ടു.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഏത് പ്രവര്‍ത്തിയും ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ജില്ലാ സെക്രട്ടറി സി.കെ. മധു പറഞ്ഞു. വൈസ് പ്രസിഡന്റ് ലക്ഷ്മീ നാരായണന്, ട്രഷറര്‍ കെ. ഉണ്ണികൃഷ്ണന്, ജോ. സെക്രട്ടറി ചന്ദ്രപ്രസാദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: