കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പ്ലസ് വണ്‍ ക്ലാസുകളില്‍ ആയിരക്കണക്കിന് വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധക്കപ്പെട്ടുടുന്നു. ഇതില്‍ ഭൂരിഭാഗവും ഭൂരഹിതരായ പണിയ, അടിയ, കാട്ടുനായ്ക്ക സമുദായങ്ങളില്‍ പെട്ടവരാണ്. കഴിഞ്ഞ 12 വര്‍ഷമായി, സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ഏകജാലക വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്‍ പ്രവേശനം ഓണ്‍ലൈനായി നടന്നു വരുന്നത്.
വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്ലസ് വണ്‍ ക്ലാസ് മുറിയില്‍ 8% റിസര്‍വേഷന്‍ ലഭിക്കുന്നുണ്ട്. വയനാട്ടിലെ ജനസംഖ്യയുടെ 17% പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവരാണ്, ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ്. എന്നിരുന്നാലും, ജില്ലയില്‍ എസ്ടി റിസര്‍വേഷന്‍ വഴി ലഭ്യമായ സീറ്റുകളുടെ എണ്ണം അപേക്ഷകരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ്, അതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളെ ഇത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കുന്നു. ഈ സാഹചര്യം വര്‍ഷം തോറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും പ്രശ്നം പരിഹരിക്കുന്നതിന് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
വയനാട് ഈ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മൊത്തമായി 6,623 മെറിറ്റ് സീറ്റുകള്‍ ലഭ്യമാണ്. എസ്എസ്എല്‍സി പരീക്ഷ എഴുതിയ 2,442 ആദിവാസി വിദ്യാര്‍ത്ഥികളില്‍ 2,009 പേര് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എന്നാല്‍ 8% റിസര്‍വേഷനില്‍ ഇതില്‍ 530 സീറ്റുകള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകൂ. ഇതിനര്‍ത്ഥം 1,479 ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല എന്നാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയും മുന്‍ വര്‍ഷങ്ങളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാല്‍ ഈ എണ്ണം ഗണ്യമായി ഉയരും. മറ്റൊരു ജില്ലയില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്.
വയനാടിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ കൊണ്ട് കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്. സെക്രട്ടേറിയറ്റും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും തമ്മിലുള്ള കഴിഞ്ഞ വര്‍ഷങ്ങളിലെ ആശയവിനിമയം അധികാരികള്‍ക്ക് പ്രശ്നത്തെക്കുറിച്ച് നന്നായി അറിയാമെന്നതിന് തെളിവുകള്‍ നല്കുന്നു. 2018 ഒക്ടോബര്‍ 16 ലെ ഒരു കത്തില്‍, പട്ടികജാതിപട്ടികവര്‍ഗ വികസന ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ്, പട്ടികവര്‍ഗ വികസന ഡയറക്ടറോട് വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് അപര്യാപ്തമായ സീറ്റുകള്‍ ലഭ്യമായതിനെ മറികടക്കാന്‍ വേണ്ട പരിഹാരം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തത്തിലുള്ള ജനസംഖ്യയും വളരെ കൂടുതലും ആദിവാസി ജനസംഖ്യ വളരെ കുറഞ്ഞതുമായ മറ്റ് പല ജില്ലകളിലും എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നതാണ് സ്ഥിതിവിശേഷം.
പ്രവേശന നടപടിക്രമങ്ങള്‍ ഈ സീറ്റുകളെ ജനറല്‍ കാറ്റഗറി സീറ്റുകളാക്കി മാറ്റാന്‍ അനുവദിക്കുന്ന രീതിയിലാണ്. വയനാട്ടിലെ ഒരു വനവാസി വിദ്യാര്‍ത്ഥി ഈ സ്കൂളുകളിലേക്ക് പോയി പ്രവേശനത്തിനായി ഹാജരാകുന്നതിന് മുമ്പുതന്നെ ഇങ്ങനെ ജനറല്‍ സീറ്റ് ആയി മാറ്റുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം, കേരളത്തിലുടനീളമുള്ള എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ റിസര്‍വ് ചെയ്ത സീറ്റുകളില്‍, 16,234 സീറ്റുകള്‍ വരെ ആദ്യ റൗണ്ട് അലോട്ട്മെന്റിന് ശേഷം ജനറല്‍ കാറ്റഗറി സീറ്റുകളാക്കി മാറ്റപെട്ടു. ആദിവാസി സംഘടനകള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി ദേശീയ പട്ടികവര്‍ഗ കമ്മീഷന് മുമ്പാകെ ഒരു നിവേദനം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയ സുഗമമാക്കും വിധം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സഹായത്തിനായി ഒരു വോളന്റിയര്‍ ടീമിനെ ആദി ശക്തി സമ്മര്‍ സ്കൂള്‍ എന്ന വനവാസി ദളിത് യുവജന കൂട്ടായ്മ രൂപീകരിച്ചു. എന്നിരുന്നാലും, ഈ പ്രക്രിയയില്‍ നിരുത്സാഹിതരായ ശേഷമോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലോ ഡ്രോപ്പ് ഔട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായി തീരുന്ന ഓരോ വിദ്യാര്‍ത്ഥിയെയും കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
കൊറോണ വൈറസ് മഹാമാരി ഈ വര്‍ഷം പ്രവേശനം തേടി മറ്റ് ജില്ലകളിലേക്ക് പോകുന്നതില്‍ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് 25 രൂപ അപേക്ഷാ ഫീസ് നിയുക്ത ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാണ്. ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ സെപ്റ്റംബര്‍ 28 ന് വയനാട്ടില്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ വിവിധ വനവാസി സംഘടനകള്‍, ആദിവാസി വിദ്യാര്‍ഥികളും മാതാപിതാക്കളും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: