Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം നിഷേധിക്കപ്പെടുന്നു

വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്ലസ് വണ്‍ ക്ലാസ് മുറിയില്‍ 8% റിസര്‍വേഷന്‍ ലഭിക്കുന്നുണ്ട്. വയനാട്ടിലെ ജനസംഖ്യയുടെ 17% പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവരാണ്, ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 11:08 am IST
in Wayanad
വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധക്കപ്പെട്ടുടുന്നു

വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധക്കപ്പെട്ടുടുന്നു

കല്‍പ്പറ്റ:  വയനാട് ജില്ലയില്‍ പ്ലസ് വണ്‍ ക്ലാസുകളില്‍ ആയിരക്കണക്കിന് വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധക്കപ്പെട്ടുടുന്നു. ഇതില്‍ ഭൂരിഭാഗവും ഭൂരഹിതരായ പണിയ, അടിയ, കാട്ടുനായ്‌ക്ക സമുദായങ്ങളില്‍ പെട്ടവരാണ്.  കഴിഞ്ഞ 12 വര്‍ഷമായി, സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ഏകജാലക വെബ്‌സൈറ്റ് വഴിയാണ് പ്ലസ് വണ്‍ പ്രവേശനം ഓണ്‍ലൈനായി നടന്നു വരുന്നത്. 

വനവാസി  വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്ലസ് വണ്‍ ക്ലാസ് മുറിയില്‍ 8% റിസര്‍വേഷന്‍ ലഭിക്കുന്നുണ്ട്. വയനാട്ടിലെ ജനസംഖ്യയുടെ 17% പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവരാണ്, ഇത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ്. എന്നിരുന്നാലും, ജില്ലയില്‍ എസ്ടി റിസര്‍വേഷന്‍ വഴി ലഭ്യമായ സീറ്റുകളുടെ എണ്ണം അപേക്ഷകരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ്, അതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളെ  ഇത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കുന്നു. ഈ സാഹചര്യം വര്‍ഷം തോറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും പ്രശ്‌നം പരിഹരിക്കുന്നതിന് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

വയനാട് ഈ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മൊത്തമായി 6,623 മെറിറ്റ് സീറ്റുകള്‍ ലഭ്യമാണ്. എസ്എസ്എല്‍സി പരീക്ഷ എഴുതിയ 2,442 ആദിവാസി വിദ്യാര്‍ത്ഥികളില്‍ 2,009 പേര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എന്നാല്‍ 8% റിസര്‍വേഷനില്‍ ഇതില്‍ 530 സീറ്റുകള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകൂ. ഇതിനര്‍ത്ഥം 1,479 ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല എന്നാണ്.  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെയും മുന്‍ വര്‍ഷങ്ങളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാല്‍ ഈ എണ്ണം ഗണ്യമായി ഉയരും. മറ്റൊരു ജില്ലയില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ വനവാസി  വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. 

വയനാടിന്റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ കൊണ്ട് കൂടിയാണ് ഇങ്ങനെ സംഭവിക്കുന്നത്.  സെക്രട്ടേറിയറ്റും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും തമ്മിലുള്ള കഴിഞ്ഞ വര്‍ഷങ്ങളിലെ ആശയവിനിമയം അധികാരികള്‍ക്ക് പ്രശ്‌നത്തെക്കുറിച്ച് നന്നായി അറിയാമെന്നതിന് തെളിവുകള്‍ നല്‍കുന്നു.  2018 ഒക്ടോബര്‍ 16 ലെ ഒരു കത്തില്‍, പട്ടികജാതിപട്ടികവര്‍ഗ വികസന ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ്, പട്ടികവര്‍ഗ വികസന ഡയറക്ടറോട് വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് അപര്യാപ്തമായ സീറ്റുകള്‍ ലഭ്യമായതിനെ മറികടക്കാന്‍ വേണ്ട പരിഹാരം സംബന്ധിച്ച് ഒരാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തത്തിലുള്ള ജനസംഖ്യയും വളരെ കൂടുതലും ആദിവാസി ജനസംഖ്യ വളരെ കുറഞ്ഞതുമായ മറ്റ് പല ജില്ലകളിലും എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നതാണ് സ്ഥിതിവിശേഷം. 

 പ്രവേശന നടപടിക്രമങ്ങള്‍ ഈ സീറ്റുകളെ ജനറല്‍ കാറ്റഗറി സീറ്റുകളാക്കി മാറ്റാന്‍ അനുവദിക്കുന്ന രീതിയിലാണ്. വയനാട്ടിലെ ഒരു വനവാസി  വിദ്യാര്‍ത്ഥി ഈ സ്‌കൂളുകളിലേക്ക് പോയി പ്രവേശനത്തിനായി ഹാജരാകുന്നതിന് മുമ്പുതന്നെ ഇങ്ങനെ ജനറല്‍ സീറ്റ് ആയി മാറ്റുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം, കേരളത്തിലുടനീളമുള്ള എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ റിസര്‍വ് ചെയ്ത സീറ്റുകളില്‍, 16,234 സീറ്റുകള്‍ വരെ ആദ്യ റൗണ്ട് അലോട്ട്‌മെന്റിന് ശേഷം ജനറല്‍ കാറ്റഗറി സീറ്റുകളാക്കി മാറ്റപെട്ടു.  ആദിവാസി സംഘടനകള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി ദേശീയ പട്ടികവര്‍ഗ കമ്മീഷന് മുമ്പാകെ ഒരു നിവേദനം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയ സുഗമമാക്കും വിധം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സഹായത്തിനായി ഒരു വോളന്റിയര്‍ ടീമിനെ ആദി ശക്തി സമ്മര്‍ സ്‌കൂള്‍ എന്ന വനവാസി ദളിത് യുവജന കൂട്ടായ്‌മ രൂപീകരിച്ചു.  എന്നിരുന്നാലും, ഈ പ്രക്രിയയില്‍ നിരുത്സാഹിതരായ ശേഷമോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലോ ഡ്രോപ്പ് ഔട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായി തീരുന്ന ഓരോ വിദ്യാര്‍ത്ഥിയെയും കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 

കൊറോണ വൈറസ് മഹാമാരി ഈ വര്‍ഷം പ്രവേശനം തേടി മറ്റ് ജില്ലകളിലേക്ക് പോകുന്നതില്‍ വനവാസി  വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തടസ്സങ്ങള്‍ സൃഷ്ടിച്ചു.  ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് 25 രൂപ അപേക്ഷാ ഫീസ് നിയുക്ത ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാണ്.  ഈ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ സെപ്റ്റംബര്‍ 28 ന് വയനാട്ടില്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ വിവിധ വനവാസി  സംഘടനകള്‍, ആദിവാസി വിദ്യാര്‍ഥികളും മാതാപിതാക്കളും തീരുമാനിച്ചിട്ടുണ്ട്.

Tags: വയനാട്‌വനവാസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.