ഇന്ദ്രനേയും ചന്ദ്രനേയും വകവെക്കാത്ത,ഘടാഘടിയനായ പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 3 അല്‍ക്വയ്ദ തീവ്രവാദികള്‍ എന്‍ഐഎയുടെ പിടിയിലായി.
ഉടന്‍ തന്നെ എകെജി സെന്ററില്‍ നിന്ന് ന്യായീകരണ ക്യാപ്‌സൂളുകള്‍ കേരളം മുഴുവന്‍ പറന്നിറങ്ങി.
കേന്ദ്ര സര്‍ക്കാര്‍ ഇതാ കേരളത്തെ അപമാനിക്കുന്നു.
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍ നേതൃത്വം കൊടുക്കുന്നു. കാരണം കേരളം തീവ്രവാദികളുടെ നേഴ്‌സറിയായി മാറിയെന്ന് മുരളീധരന്‍ പറഞ്ഞത്രേ!
ശരിയാണ് കേരളം തീവ്രവാദികളുടെ കളിത്തൊട്ടിലാകുന്നത് നമുക്കൊന്നും സന്തോഷം നല്‍കുന്ന കാര്യമല്ല. പക്ഷേ അദ്ദേഹം പറഞ്ഞില്‍ എന്തെങ്കിലും കാര്യമുണ്ടോയെന്നല്ലേ ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടം പരിശോധിക്കേണ്ടത്?. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കേരളത്തിന്റെ മണ്ണ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് തന്റേടമുണ്ടോ?.
ഇന്ത്യാമഹാരാജ്യത്ത് തീവ്രവാദ സാനിധ്യമുള്ളത് കേരളത്തില്‍ മാത്രമാണോ?. അല്ല.
പിന്നെന്തുകൊണ്ടാണ് കേരളം ഇവരുടെ കളിത്തൊട്ടിലാണെന്ന് പറയുന്നത്? കാരണം കേരളത്തില്‍ മാത്രമാണ് മതതീവ്രവാദത്തിന് ഭരണകൂട പിന്തുണയും മാന്യതയുടെ പരിവേഷവും കിട്ടുന്നത്. ഇവിടെ മാത്രമാണ് ഇരകള്‍ക്കല്ല, വേട്ടക്കാര്‍ക്കും മനുഷ്യാവകാശ സംരക്ഷണം നല്‍കണമെന്ന വാദം ഉയരുന്നത്.
വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്റെ ദുരവസ്ഥയാണത്. ചില ഉദാഹരണങ്ങള്‍ നോക്കാം.
കേരളത്തില്‍ മതതീവ്രവാദം ആദ്യമായി മറനീക്കി പുറത്തുവന്ന 1921 ലെ മാപ്പിലലഹളയെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചത്, 1967 ലെ മലപ്പുറം ജില്ല രൂപീകരിച്ച് നല്‍കിയ ഇഎംഎസ് സര്‍ക്കാരിന്റെ നടപടി, തുടങ്ങി പ്രീണനത്തിന് വേണ്ടി മാറിമാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ തീവ്രവാദികള്‍ക്ക് മാന്യത നല്‍കി. കേരളത്തെ തീവ്രവാദ നഴ്‌സറിയാക്കി.
മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നാണ് രണ്ടു മുന്നണികളും ഇപ്പോഴും വാദിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്ന സമരമായിരുന്നുവെങ്കില്‍ എന്തിനാണ് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന പതിനായിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതതും ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തതും?. ഗാന്ധിജിയും ആനിബസന്റും ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളും കെ കേളപ്പന്‍, കെ മാധവന്‍നായര്‍, എന്നിവരേപ്പോലെ കലാപത്തിന് സാക്ഷ്യം വഹിച്ചവരും ഇത് ലക്ഷണമൊത്ത മതതീവ്രവാദമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മനംനൊന്താണ് കുമാരനാശാന്‍ദുരവസ്ഥ എന്ന ഖണ്ഡകാവ്യം രചിച്ചത്. പാകിസ്ഥാനൊപ്പം മലബാര്‍ കേന്ദ്രീകരിച്ച്മാപ്പിളസ്ഥാന്‍ രൂപീകരിക്കണമെന്ന് മുസ്ലീം ലീഗ് സ്വാതന്ത്ര്യത്തിന് മുന്‍പ് മുതല്‍ ആവശ്യപ്പെട്ടിരുന്നതാണ്.
മാറാട് കലാപത്തില്‍ വിദേശ സഹായം ഉണ്ടെന്നും അതേപ്പറ്റി സിബിഐ അന്വേഷണം വേണമെന്നുമുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ 2 മുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചപ്പോള്‍ നിങ്ങള്‍ തീവ്രവാദികളെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയായിരുന്നില്ലേ?.
കലാപത്തിന് ശേഷം തീവ്രവാദികള്‍ ഓടിക്കയറിയ പള്ളിയിലെ ചോരക്കറ കഴുകിക്കളയാന്‍ സഹായിച്ചത് കേന്ദ്രമന്ത്രി തന്നെയായിരുന്നില്ലേ? ഇന്ത്യന്‍ ഉപപ്രധാനമന്ത്രിയെ ലക്ഷ്യം വെച്ച് നടത്തിയ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി തീവ്രവാദികള്‍ക്ക് ലാളന ഉറപ്പാക്കിയത് ആരാണ്?.
ജയില്‍ മോചിതനായ ഭീകരന് സര്‍വ്വകക്ഷി സ്വീകരണം നല്‍കിയതും ഈ സ്വീകരണ യോഗത്തില്‍ മന്ത്രിസഭ ഒന്നടങ്കം പങ്കെടുത്തതും തീവ്രവാദികള്‍ക്ക് മാന്യത നല്‍കലല്ലാതെ മറ്റെന്താണ്?
സദ്ദാംഹുസൈനെന്ന ഏകാധിപതിയെ തൂക്കിലേറ്റിയപ്പോള്‍ എന്തിനായിരുന്നു കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്? ഒസാമ ബിന്‍ലാദനെന്ന കൊടുംഭീകരനെ അമേരിക്ക വധിച്ചപ്പോള്‍
ലാദന് ചരമഗീതമെഴുതിയ ജി സുധാകരന്‍ ചെയ്തത് തീവ്രവാദ നഴ്‌സറിക്ക് തറക്കല്ലിടലായിരുന്നില്ലേ? ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുദ്രാവാക്യം വിളിച്ചു നടന്ന മദനിയുടെ അരുമ ശിഷ്യനായ സിമി പ്രവര്‍ത്തകനെ മന്ത്രിസ്ഥാനം നല്‍കി അവരോധിച്ചപ്പോള്‍ കേരളം ഭീകരവാദികളുടെ സുരക്ഷിത കേന്ദ്രമാണെന്ന് അറിയില്ലായിരുന്നോ? മതതീവ്രവാദികള്‍ ഒരു അദ്ധ്യാപകന്റെ കൈ അറുത്ത് മാറ്റിയപ്പോള്‍ അതിനെ ന്യായീകരിച്ചത് സിപിഎം ബുദ്ധിജീവിയായ എം.എ ബേബിയെന്ന കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു എന്ന കാര്യം മറന്നു പോയാ? ഇത് തീവ്രവാദ നഴ്‌സറിയിലല്ലാതെ മറ്റെവിടെ നടക്കും.
ബിജെപി ഒഴികെയുള്ള കേരളത്തിലെ പാര്‍ട്ടികളില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ നുഴഞ്ഞു കയറിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരളത്തില്‍ മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ.? അങ്ങനെ വന്ന ഒരു ജലീലിനെ മന്ത്രിയാക്കി നല്‍കിയ സന്ദേശം എത്രപേര്‍ക്ക് പ്രചോദനമായിട്ടുണ്ടാകും.
കനകമലയെന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് അടവെച്ചു വിരിയിച്ചവരല്ലേ സിറിയയിലും കാബുളിലും കാശ്മീരിലുമൊക്കെ പൊട്ടിത്തെറിച്ചത്? ഇവിടെ പരിശീലനം നടത്തിയവരെ ഒരിക്കല്‍ പിടികൂടിയപ്പോള്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തി വിട്ടയപ്പിച്ചവര്‍ ആരായിരുന്നു?.
പൊലീസിനുള്ളില്‍ പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് കേരളത്തിലല്ലാതെ മറ്റെവിടെങ്കിലും നടക്കുമോ? വിദേശരാജ്യത്ത് നിന്ന് ചട്ടങ്ങള്‍ ലംഘിച്ച് മതഗ്രന്ഥത്തിന്റെ മറവില്‍ നടത്തിയ കള്ളക്കടത്തിന് മന്ത്രി തന്നെ കുടപിടിക്കുന്നത് മറ്റെവിടെങ്കിലും കേട്ടിട്ടുണ്ടോ? എറ്റവും ഒടുവില്‍ കേരളത്തെ തീവ്രവാദികള്‍ താവളമാക്കുന്നുവെന്ന് ഐക്യരാഷ്‌ട്രസഭ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചതും ഇതേ സര്‍ക്കാരല്ലേ?
ഇങ്ങനെയൊക്കെയാണ് കേരളം തീവ്രവാദികളുടെ താവളമായി മാറിയത്? മറ്റൊന്നും ചെയ്യേണ്ട. അന്യസംസ്ഥാനത്ത തൊഴിലാളികള്‍ എത്ര പേര് കേരളത്തില്‍ ഉണ്ടെന്ന കണക്ക് സര്‍ക്കാരിന്റെ പക്കലുണ്ടോ?.
കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. മറന്നു പോയോ? ഇതിനായി മൊബൈല്‍ ആപ്പ് ഉണ്ടാക്കുമെന്നും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നുമൊക്കെയായിരുന്നു തള്ളല്‍. വല്ലതും നടന്നോ? കേരളത്തില്‍ വരുന്ന തൊഴിലാളികളില്‍ ഏറിയ പങ്കും ക്രിമിനലുകളാണെന്ന എത്ര റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവരില്‍ പലരും റോഹിങ്ക്യന്‍സും ബംഗ്ലാദേശികളുമാണെന്ന കാര്യവും അറിയുമോ? മലയാളികളുടെ ജീവനും സ്വത്തിനും ആര് സംരക്ഷണം ഉറപ്പാക്കും
ആയുധമെടുത്ത് മാത്രമുള്ള തീവ്രവാദമാണോ കേരളത്തില്‍ നടക്കുന്നത്? കല,സംസ്‌കാരം, കവിത, സിനിമ, ബാങ്കിംഗ്, ഭക്ഷണം, പ്രണയം തുടങ്ങി എല്ലാ മേഖലയിലും കേരളത്തില്‍ തീവ്രവാദം പിടിമുറുക്കിയില്ലേ? അതിനൊക്കെ കുടപിടിക്കുന്നത് ആരാണ്? സഹകരണ മേഖലയില്‍ ഇസ്ലാമിക ബാങ്കിംഗ് നടപ്പാക്കിയത് ആരാണ്? വാക്‌സിനുകള്‍ക്ക് എതിരായ മതമൗലികവാദികളുടെ തിട്ടൂരം നടപ്പാക്കിയ ഏക ജനപ്രതിനിധി, ഒരു തരി കനലായി ആലപ്പുഴയില്‍നിന്ന്് പാര്‍ലമെന്റില്‍ എത്തിയത് സിപിഎം ടിക്കറ്റിലല്ലേ?
കനകമലയിലും വാഗമണ്ണും, പാനായിക്കുളത്തുമൊക്കെ നടന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താനുള്ള പരിശീലനമാണ്. അതുകൊണ്ട് വി മുരളീധരനെ അപഹസിക്കാനല്ല ശ്രമിക്കേണ്ടത്. അദ്ദേഹം പറഞ്ഞതിലെ വസ്തുത പരിഗണിച്ച് ഉറച്ച നടപടികള്‍ വേണം. അതിന് ആരുടെ മുന്നിലും വളയാത്ത നട്ടെല്ല് വേണം. മുഖം നോക്കാതെ നടപടി സ്വീകരിക്കാനുള്ള ആര്‍ജ്ജവം വേണം. അതുണ്ടോ ശ്രീമാന്‍ പിണറായി വിജയന്. അന്ന് ഞങ്ങള്‍ അംഗീകരിക്കാം താങ്കള്‍ക്ക് ഇരട്ടച്ചങ്കുണ്ടെന്ന്. ഇല്ലെങ്കില്‍ കേരള സമൂഹത്തില്‍ ആര്‍ക്കും വേണ്ടാത്ത ഓട്ടക്കാലണയായി താങ്കള്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: