തിരുവനന്തപുരം: മതതീവ്രവാദികളെ വെള്ളപൂശി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. മത തീവ്രവാദത്തിന്റേതല്ല, മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളമെന്ന് ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് മതനിരപേക്ഷ കേരളത്തെ മതതീവ്രവാദ കേന്ദ്രമാക്കി മാറ്റി തീര്‍ക്കാന്‍ ശ്രമിക്കുയാണെന്നാണ് റിയാസിന്റെ വാദം.
ഇസ്ലാം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐയെന്നും ഇസ്ലാമോഫോബിയയുടെ ഇന്ത്യയിലെ പ്രചാരകരായ സംഘപരിവാറാണ് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഏജന്‍സികള്‍ ഇസ്ലാം എന്നാല്‍ തീവ്രവാദികളാണെന്ന കേന്ദ്രസര്‍ക്കാറിന്റെ ആശയ പ്രചാരണത്തിന്റെ സ്വാധീനത്തില്‍ വീഴാതിരിക്കേണ്ടതുണ്ടെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മത വര്‍ഗീയതയും മത തീവ്രവാദവും ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തെ മാത്രം ബന്ധപ്പെടുത്തേണ്ട വിഷയമല്ല.ജനജീവന്‍ പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നിന്ന് പ്രതിഷേധിക്കേണ്ട ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുവാന്‍ വേണ്ടി ഉത്പാദിപ്പിക്കുന്നതാണ് മതവര്‍ഗീയതയും മതതീവ്രവാദവും.ഇസ്ലാം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തമായി തീവ്രവാദത്തിനെതിരെ അന്വേഷണം നടത്തണം.അവരെ ഇല്ലാതാക്കണം.
പക്ഷേ കേന്ദ്രഏജന്‍സികള്‍ ഇസ്ലാം എന്നാല്‍ തീവ്രവാദികളാണെന്ന കേന്ദ്രസര്‍ക്കാറിന്റെ ആശയ പ്രചാരണത്തിന്റെ സ്വാധീനത്തില്‍ വിഴാതിരിക്കേണ്ടതുണ്ട്.ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് മതനിരപേക്ഷ കേരളത്തെ മത തീവ്രവാദ കേന്ദ്രമാക്കി മാറ്റി തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്-അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: