ന്യുദല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയത് 3,82,581 കടലാസ് കമ്പനികള്‍.കൃത്യമായ ആസ്തികളോ, വ്യാപാരമോ നടത്താത്ത കമ്പനികളെയാണ് പൊതുവേ കടലാസ് കമ്പനികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയവയ്ക്കായി ഇവ ഉപയോഗപ്പെടുത്താറുണ്ട്.
.കടലാസ് കമ്പനികളെ തിരിച്ചറിയാനും അവയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനും ആയി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. രണ്ടോ അതിലധികമോ വര്‍ഷം തുടര്‍ച്ചയായി ധന പ്രസ്താവനകള്‍ സമര്‍പ്പിക്കാത്ത കമ്പനികളെ തിരിച്ചറിഞ്ഞാണ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്.
2013ലെ കമ്പനി നിയമം 248 ആം വ്യവസ്ഥ, കമ്പനികളുടെ പട്ടികയില്‍ നിന്നും അവയുടെ പേര് നീക്കം ചെയ്യാന്‍ അധികാരം നല്കുന്ന 2016ലെ കമ്പനീസ് ചട്ടങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 3,82,581 കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത് ആയി കേന്ദ്ര ധന-കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: