തിരുവനന്തപുരം : വിശുദ്ധ ഖുര്‍ആനെ ഉപയോഗിച്ചു കൊണ്ട് മത വികാരം മുതലെടുക്കാനാണ് മന്ത്രി കെ.ടി. ജലീല്‍ ശ്രമിക്കുന്നത്. പച്ചയായ വര്‍ഗ്ഗീയ രാഷ്ട്രീയമാണ് ഈ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സംശയത്തിലേക്കും അതുവഴി പരസ്പര കലാപത്തിലേക്കും തള്ളിവിടാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. തന്റെ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെ മതത്തിന്റെ മാര്‍ഗം സ്വീകരിക്കുകയാണ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമല വിഷയത്തില്‍ ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് മുറിവേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇതായിരുന്നില്ലല്ലോ. കര്‍ശ്ശന നിലപാടാണല്ലോ സ്വീകരിച്ചത്. നവോത്ഥാന മതിലുയര്‍ത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ഖജനാവിലെ പണം എടുത്തല്ലേ ഉപയോഗിച്ചത്. എന്ത് പച്ചയായ വര്‍ഗ്ഗീയ നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
സിപിഎമ്മിനെതിരെ അഴിമതി പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴെല്ലാം പച്ചയായ വര്‍ഗീയ രാഷ്ട്രീയം കാണിക്കുന്നത് ശരിയായ നിലപാട് ആണോ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന ഇതര സമുദായക്കാര്‍ക്കൊന്നും വികാരമില്ലേ അവരൊക്കെ അടിമകളാണോ, അവരെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നത്. ഇവിടെ ആരെങ്കിലും വിശുദ്ധ ഗ്രന്ഥത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ. ഇവിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുന്നത്.
ജലീല്‍ വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഖുറാനെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി കുഴിച്ച കുഴിയില്‍ യുഡിഎഫ് വീണു. മുഖ്യമന്ത്രി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ്. നാടിന്റെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. കലാപം അഴിച്ച് വിടാനാണ് മുഖ്യമന്ത്രി ശ്രമം നടത്തുന്നത്.
ലൈമിഷന്‍ കരാര്‍ സംബദ്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ച് പിടിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പുറത്ത് വിടാത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: