കൊച്ചി: ഐക്യരാഷ്ട്രസഭ പോലും കേരളത്തിലെ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പു നല്കി. എങ്കിലും കേരള സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ‘നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് കേരളത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ നടത്തുന്ന കുപ്രചാരണമായി’ കേരളം അതിനെ കണ്ടു. ഒടുവില്‍ കൃത്യസമയത്തെ കേന്ദ്ര നടപടിമൂലം വന്‍ ഭീകരാക്രമണം സംസ്ഥാനത്തും ഒഴിവായി.
2020 ജൂലൈ 24നായിരുന്നു യുഎന്‍ മുന്നറിയിപ്പ്. കര്‍ണാടകത്തിലും കേരളത്തിലും ശക്തമായ ഐഎസ് സാന്നിധ്യമുണ്ടെന്ന് ഐഎസ്, അല്‍ ഖ്വയ്ദ സംഘടനകളെ സംബന്ധിച്ച യുഎന്നിന്റെ 26-ാം റിപ്പോര്‍ട്ടിലാണ് ഏറെ ഗുരുതരമായ കാര്യം വിശദീകരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നുള്ള 150 മുതല്‍ 200 വരെയുള്ള ഭീകരര്‍ കേരളത്തിലും കര്‍ണാടകത്തിലും ആക്രമണത്തിന് ലക്ഷ്യമിട്ടിരിക്കുന്നുവെന്ന് അവര്‍ അറിയിച്ചു.
ഈ വിവരം ഗൗരവത്തിലെടുത്ത കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍, സംസ്ഥാനത്ത് അതിനു തക്ക സുരക്ഷയോ നിരീക്ഷണമോ അന്വേഷണ സംവിധാനമോ ഒരുക്കിയില്ല. പോലീസ് സംവിധാനത്തിലും കാര്യമായ തയാറെടുപ്പുണ്ടായില്ല. ദല്‍ഹിയില്‍നിന്ന് എന്‍ഐഎ സംഘമെത്തിയാണ് കൊച്ചിയിലും പെരുമ്പാവൂരിലും നിന്ന് ഭീകരരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: