കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെടുത്തി പരിഷ്ക്കരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത് മൂന്നു ബില്ലുകള്‍. വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച(ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വ്യാപാരം, വാണിജ്യം(പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യവസ്തുക്കളുടെ ഭേദഗതി ബില്‍ എന്നിവയാണത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി കര്ഷകര്ക്ക്കൂടുതല് വിപണന സാധ്യതകള്‍ നല്കാന് ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്ലുകള്‍. ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്കാര്ഷികോല്പ്പാദന മാര്‍ക്കറ്റ് സമിതികള്‍ക്ക് കീഴിലുള്ള ചന്തകള്‍ക്കു പുറത്ത് കര്‍ഷകരും വ്യാപാരികളും തമ്മില്‍ സ്വാതന്ത്ര്യത്തോടെ വില്‍പ്പന നടത്താം.കടമ്പകളില്ലാതെ സംസ്ഥാനത്തിനകത്തും പുറത്തും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പന.വില്‍പ്പന-ഗതാഗത ചിലവ് കുറയ്ക്കുന്നതിനൊപ്പം പരമാവധി വില ലഭിക്കാനുമുള്ള സംവിധാനം.ഇ-ട്രേഡിംഗിന് വേണ്ട സംവിധാനങ്ങളൊരുക്കുക.
വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ബിസിനസ് നടത്തുന്നവര്‍, സംസ്ക്കരണം നടത്തുന്നവര്‍, മൊത്തവില്‍പ്പനക്കാര്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ഭാവിയില്‍ ഉല്‍പ്പാദിപ്പിക്കുന്നവയുടെ വില്‍പ്പന സംബന്ധിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് കരാറൊപ്പുവെയ്ക്കാന്‍ സാധിക്കും.
അഞ്ച് ഹെക്ടറില്‍ താഴെ ഭൂമിയുള്ള രാജ്യത്തെ 86 ശതമാനം വരുന്ന കര്‍ഷകര്‍ക്കും കരാറിലൂടെയും സംഭരണത്തിലൂടെയുംനേട്ടമുണ്ടാക്കാനാവും.വിപണിയിലെ അസ്ഥിരത മൂലമുള്ള അപകടസാധ്യത കര്‍ഷകരില്‍ നിന്ന് സ്പോണ്സേഴ്സിലേക്ക് മാറും.മികച്ച വിളവ് ലഭിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ലഭിക്കും. വിപണന ചിലവ് കുറയുന്നതോടെ കര്‍ഷകരുടെ വരുമാനം ഉയരും.
ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണിയില്‍ വില്്പന നടത്താനാവും. അവശ്യവസ്തുക്കളുടെ ഭേദഗതി ബില്ധാന്യങ്ങള്, എണ്ണക്കുരുക്കള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കും. അസാധാരണ സാഹചര്യത്തില്‍ മാത്രം ശേഖരിക്കുന്നതിന് പരിധി വെയ്ക്കും.
കാര്‍ഷിക മേഖലയിലേക്ക് സ്വകാര്യ മേഖലയും വിദേശ നിക്ഷേപവും കടന്നുവരാന്‍ പുതിയ നടപടി വഴിവെയ്ക്കും.ശീതീകരണശാല, ഭക്ഷ്യ വിതരണ ശൃംഖലയുടെ ആധുനികവല്‍ക്കരണം തുടങ്ങി കാര്‍ഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി നിക്ഷേപങ്ങള്‍ കൊണ്ടുവരാനാവും.
കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വില സ്ഥിരത നല്‍കാനാവും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ പാഴായിപ്പോകുന്നതും മത്സരോത്സുക വിപണി സാഹചര്യവും പുതിയ ബില്ലിലൂടെ സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: