ചെന്നൈ: ഗായകന് എസ്പി സുബ്രമഹ്ണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം. ചെന്നൈയിലെ എംജിഎം ആശുപത്രി വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് ചികിത്സ തുടരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 ന് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം ഭേദമായെന്നും ഉടന്‍ ആശുപത്രി വിടുമെന്നും മകന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ നിലയില്‍ പെട്ടെന്ന് മാറ്റംസംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: