തിരുവനന്തപുരം: കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. പിണറായി സര്‍ക്കാര്‍ കേസ് എഴുതിതള്ളിയത് സിപിഎം ഉന്നത നേതാക്കളെ സംരക്ഷിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
ആദ്യ കുറ്റപത്രത്തില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതാണ്. എന്നാല്‍ പുതിയ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന െ്രെക്രൈംബ്രാഞ്ചിന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
വി.എസ് അച്ച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ലോകായുക്തയില്‍ പരാതി വരുകയായിരുന്നു. അന്ന് ബിജെപിയും യുവമോര്‍ച്ചയുമെല്ലാം നടത്തിയ ശക്തമായ പ്രതിഷേധത്തിനെ തുടര്‍ന്ന് ഒഎംആര്‍ ഉത്തരകടലാസ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്തോടെ നിയമന തിരിമറി പുറത്താവുകയുമായിരുന്നുവെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ഉത്തരക്കടലാസുകള്‍ നശിപ്പിച്ചും മാര്‍ക്കുകള്‍. രേഖപ്പെടുത്തിയ കമ്പ്യൂട്ടര്‍ കാണാതാക്കിയും സ്വന്തക്കാര്‍ക്കും സിപിഎം ബന്ധു ജനങ്ങള്‍ക്കും അസിസ്റ്റന്റ് നിയമനം നല്കാന് ഗൂഢാലോചന നടത്തുകയായിരുന്നു. കോപ്പിയടിച്ച എസ്എഫ്ഐ ക്രിമനലുകളെ റാങ്ക് ലിസ്റ്റില്‍ തിരുകികയറ്റി പിഎസ്സിയെ അട്ടിമറിച്ചതിനു സമാനമായാണ് അസി.നിയമന തട്ടിപ്പും ഇടതുസര്‍ക്കാര്‍ നടത്തിയതെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: