ന്യൂദല്‍ഹി: ചൈനയ്ക്കുവേണ്ടി ചാരവൃത്തി ചെയ്ത മാധ്യമ പ്രവര്ത്തകന് ദല്‍ഹിയില്‍ പിടിയിലായി. ഫ്രീലാന്‍സ് മാധ്യമപ്രവര്ത്തകന് രാജീവ് ശര്‍മ്മയെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ചൈനീസ് പൗരയും അവരുടെ സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാധ്യമ പ്രവര്ത്തകന് എന്ന രീതിയില്‍ ഉദ്യോഗസ്ഥരെ സമീപിച്ചുകൊണ്ട് രഹസ്യങ്ങള്‍ ഇയാള്‍ ചോര്‍ത്തി ചൈനീസ് ഇന്റലിജന്‍സ് വിഭാഗത്തിന് നല്‍കിയതായി പോലീസ് പറയുന്നു. പിടിയിലായ ചൈനീസ് യുവതിയാണ് ഇയാള്‍ക്ക് പണം നല്‍കിയിരുന്നത്. ഇതിന് ഇവരും സഹായിയും ചില സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നതായും പോലീസ് കണ്ടെത്തി.
പിടിയിലായവരില്‍ നിന്നും രേഖകളും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര് പിടിയിലാകുമെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: