മുംബൈ: ഇന്ത്യയുടെ കടല്‍ അതിര്‍ത്തികള്‍ കാത്തുസംരക്ഷിച്ച ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ വിരാട് അന്ത്യയാത്ര തുടങ്ങി. ഷിപ്പ് ഡീകമ്മിഷന്‍ ചെയ്തതിനെ തുടര്‍ന്ന് പൊളിക്കല്‍ കേന്ദ്രത്തിലേക്കാണ് കപ്പലിന്റെ അവസാനയാത്ര.
മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നേവി കപ്പലിന് യാത്രയപ്പ് നല്കി. തുടര്‍ന്ന് ഗുജറാത്തിലെ ഭാവ്നഗറിനു സമീപം അലാങ്കിലെ കപ്പല്‍പൊളിക്കല്‍ കേന്ദ്രത്തിലേക്ക് ഷിപ്പ് പുറപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ യാഡിലാണ് വിരാട് പൊളിക്കുന്നത്.
ശ്രീറാം ഗ്രൂപ് എന്ന കപ്പല്‍ പൊളിക്കല്‍ കമ്പനിയാണു ഐഎന്‍എസ് വിരാടിനെ ലേലത്തില്‍ പിടിച്ചത്. 30 വര്‍ഷം നാവികസേനയുടെ മുന്‍നിരയിലെ കുന്തമുനയായിരുന്ന ഐഎന്‍എസ് വിരാട് 2017ലാണു നേവി ഡീകമ്മിഷന്‍ ചെയ്തത്. യുകെയിലെ റോയല്‍ നേവിയിലും തുടര്‍ന്ന് ഇന്ത്യന്‍ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിരാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: