കാസര്‍കോട്: മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്ന് ബോധ്യമായപ്പോള്‍ മതത്തെ കൂട്ടുപിടിച്ച് വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഎമ്മും പിണറായി സര്‍ക്കാറും ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കെ.ടി.ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റി കാസര്‍കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയനായ ജലീലിനെ സംരക്ഷിക്കുന്നത് ഇടത് നേതാക്കള്‍ നടത്തിയ അഴിമതിയുടെ അണിയറ രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാനാണ്. സ്വര്‍ണ്ണ നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി.കമറുദ്ദീന് എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മുസ്ലിം ലീഗും സിപിഎമ്മും തമ്മിലുള്ള ഒത്തുകളികളുടെ ഭാഗമാണിതെന്ന് ശ്രീകാന്ത് ആരോപിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഞ്ജുജോസ്ടി, ശ്രീജിത്ത് പറക്ലായി, സെക്രട്ടറിമാരായ സാഗര്‍ ചാത്തമത്ത്, ജയരാജ് ഷെട്ടി, ട്രഷറര്‍ എന്‍.ജിതേഷ്, ബിജെപി ജില്ലാ സെക്രട്ടറിമാരായ വിജയകുമാര്‍റൈ, എന്‍.സതീഷ്, ജനറല്‍ സെക്രട്ടറി സുധാമഗോസാഡ, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്.സുനില്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ടുമാരായ റക്ഷിദ് കെദില്ലായ, രാഹുല്‍ രാജപുരം, ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് കുമ്പള, അജിത്കുമാരന്‍, ചിത്തരഞ്ജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: