ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക പരിഷ്കരണ ബില്ലിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നതിനെ ശക്തമായി തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലുകള്‍ ചരിത്രപരമാണ്. കര്‍ഷകര്‍ക്ക് പൂര്‍ണസംരക്ഷണം നല്കുന്നവയാണ്, ബീഹാറിലെ നിരവധി റെയില്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് മോദി പറഞ്ഞു.
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുകയും ആ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയും ചെയ്യുന്ന രീതി ഒരു മാറ്റവുമില്ലാതെ തുടരുക തന്നെ ചെയ്യും. മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വരുമാനത്തിന്റെ വലിയൊരു ഭാഗം ഇടത്തട്ടുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പുതിയ ബില്ലുകള്‍ നിയമമാകുന്നതോടെ ഇത് അവസാനിക്കും. കര്‍ഷക താല്പര്യങ്ങള് സംരക്ഷിക്കുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. അവ കര്‍ഷകര്‍ക്ക് സംരക്ഷണ കവചം ഒരുക്കും, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു.
ചില പാര്‍ട്ടികള്‍ ഇടത്തട്ടുകാരുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ബില്ലുകള്‍ക്ക് എതിരെ കുപ്രചാരണം അഴിച്ചുവിടുകയാണ്. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച ചില പാര്‍ട്ടികളാണ് തെറ്റായ പ്രചാരണങ്ങള്‍ക്കു പിന്നില്‍. അവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകളില്‍ പറഞ്ഞിട്ടുള്ള പരിഷ്കാരങ്ങള്‍ എല്ലാം ഈ പാര്‍ട്ടികള്‍ അവരുടെ പഴയ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ പറഞ്ഞിട്ടുള്ളവയാണ്. അത് എന്‍ഡിഎ നടപ്പാക്കുമ്പോള്‍ അവര്‍ എതിര്‍ക്കുകയാണ്.
താങ്ങുവില പിന്‍വലിക്കുമെന്നാണ് ഒരു കുപ്രചാരണം.കര്‍ഷകര്‍ക്കായി പുതിയ താങ്ങുവില പദ്ധതി തന്നെ തയാറാക്കിയിട്ടുമുണ്ട്. ഉല്പന്നങ്ങള് ലോകത്തിന്റെ ഏതു ഭാഗത്തു വിറ്റഴിക്കാനും കര്‍ഷകര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ ബില്ലുകള്‍. കര്‍ഷകര്‍ക്ക് ഇതുവരെ നിഷേധിച്ചിരുന്ന ഈ അവകാശമാണ് സര്‍ക്കാര്‍ ബില്ലുകള്‍ വഴി നല്‍കുന്നത്. കൃഷിയില്‍ കര്‍ഷകര്‍ക്ക് പുതിയ സ്വാതന്ത്ര്യമാണ് നല്‍കുന്നത്, അദ്ദേഹം പറഞ്ഞു. മൂന്നു ബില്ലുകളും ലോക്സഭ പാസാക്കി. കാര്‍ഷിക വിപണി പരിഷ്കരണത്തിനുള്ളതാണ് ഒരു ബില്‍. കരാര്‍ കൃഷിക്കുള്ള വ്യവസ്ഥകള്‍ അടങ്ങിയ ബില്ലാണ് മറ്റൊന്ന്. മൂന്നാമത്തേത് അവശ്യവസ്തു നിയമം ഭേദഗതി ചെയ്തുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: