ചിറ്റാർ: കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. സീതത്തോട് ഗുരുനാഥൻ മണ്ണിൽ മുക്കം പുത്തൻ പറമ്പിൽ കലാധരന്റെ കൃഷിയിടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 6 വയസ്സ് തോന്നിക്കും.
പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ ലഭ്യമല്ലാത്തതിനാൽ തുടർ നടപടികൾ സ്വീകരിക്കാനോ മറവു ചെയ്യാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇന്ന് ഡോക്ടർ എത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ ജഡം മറവു ചെയ്യൂ എന്ന് വനംവകുപ്പ് അറിയിച്ചു. വയറ് വീർത്തതായി കാണപ്പെടുന്നുണ്ടെകിലും പുറമെ മുറിവുകളോ മറ്റോ ഇല്ല. പോസ്റ്റ്മോർട്ടം നടത്തിയാലേ മരണ കാരണം വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: