Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഎസ് ഭീകരത തൊട്ടരികെ

സ്വര്‍ണ കള്ളക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ പണം ഭീകരവാദ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നും, മന്ത്രിമാര്‍പോലും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഭരണ സിരാകേന്ദ്രങ്ങളില്‍ തന്നെ ഭീകരര്‍ക്ക് സ്വന്തം ആളുകളുണ്ടെന്നു വരുന്നത് രാജ്യരക്ഷയുടെ കടയ്‌ക്കല്‍ കത്തിവയ്‌ക്കാന്‍ പോന്നതാണ്

Janmabhumi Online by Janmabhumi Online
Sep 19, 2020, 03:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ കേരളത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടകം, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് വളരെ സജീവമാണെന്നും, ഇതുമായി ബന്ധപ്പെട്ട 17 കേസുകളിലായി 122 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നുമാണ് രാജ്യസഭയില്‍ ബിജെപി അംഗം വിനയ് സഹസ്രബുദ്ധെയുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഐഎസിന്റെ ഭീകരപ്രവര്‍ത്തനം നടക്കുന്നതായും മന്ത്രി വ്യക്തമാക്കുകയുണ്ടായി. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളിലൊന്നായി മാത്രം ഇതിനെ കാണാനാവില്ല. രാഷ്‌ട്രസുരക്ഷയ്‌ക്ക് കനത്തെ വെല്ലുവിളി ഉയര്‍ത്തുകയും, നിയമവാഴ്ചയെ അട്ടിമറിച്ച് ജനങ്ങളുടെ സൈ്വരജീവിതം അപകടപ്പെടുത്തുകയും ചെയ്യുന്ന മതഭീകരവാദം രാജ്യത്തെ ഗ്രസിച്ചിരിക്കുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

കേരളത്തിലും കര്‍ണാടകയിലുമായി 180 മുതല്‍ 200 വരെ ഐഎസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതായി ഈ വര്‍ഷം ജൂലായില്‍ ഐക്യരാഷ്‌ട്ര സഭയും മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഐഎസിനെക്കുറിച്ച് പഠിക്കുന്ന യുഎന്‍ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. തമിഴ്‌നാട്ടിലെ ചില ജിഹാദി ഭീകരരെ ബെംഗളൂരുവില്‍നിന്ന് അറസ്റ്റു ചെയ്തതിന്റെ പ്രതികാരമായി വില്‍സണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ ഐഎസ് ഭീകരര്‍ വധിച്ചു. ഈ കേസിനെക്കുറിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലും കേരളത്തിലും ഐഎസ് ഭീകരര്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാബൂളില്‍ 27 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പങ്കെടുത്ത് ഐഎസ് ഭീകരന്‍ മുഹമ്മദ് മുഹ്‌സിന്‍ മലയാളിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ അഫ്ഗാന്‍ ജയിലില്‍ നടത്തിയ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഇജാസും മലയാളിയാണെന്ന് വെളിപ്പെട്ടു. ആക്രമണ സംഘത്തിലെ മൂന്നുപേര്‍ ഇന്ത്യക്കാരായിരുന്നുവത്രേ. കാസര്‍ഗോഡ് പടന്ന  സ്വദേശിയും ഡോക്ടറുമായ ഇജാസ് ഐഎസില്‍ ചേര്‍ന്ന് ഭാര്യയോടും മക്കളോടുമൊപ്പം അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. എറണാകുളത്തെ പ്രത്യേക കോടതി അറസ്റ്റു വാറണ്ട്  പുറപ്പെടുവിച്ചിരുന്ന ഇയാള്‍ അഫ്ഗാനിലെ മറ്റ് പല ഭീകരാക്രമണങ്ങളിലും പങ്കാളിയാണെന്ന് ഐബി കണ്ടെത്തിയിരുന്നു.

അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇറാഖിലുമൊക്കെ ‘വിശുദ്ധ യുദ്ധം’ നടത്തുന്ന ഐഎസ് ഭീകരരില്‍ ഇന്ത്യക്കാരും മലയാളികളുമുണ്ടെന്നുള്ള വിവരം നിരന്തരം വന്നുകൊണ്ടിരിക്കുമ്പോള്‍ അത്തരം വാര്‍ത്തകളോട് അലസസമീപനമാണ് പല മാധ്യമങ്ങളും സ്വീകരിക്കുന്നത്. മലയാളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് ഒരുതരം വിലക്കുതന്നെയുണ്ട്. നമ്മുടെയൊക്കെ അയല്‍പക്കത്തു കഴിഞ്ഞിരുന്നവര്‍ ആഗോള ഭീകരന്മാരായി മാറി കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ അതിനെക്കുറിച്ച് ഈ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നതും, സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍  താല്‍പ്പര്യം കാണിക്കാത്തതും അപലപനീയമാണ്. ഇസ്ലാമിക വോട്ടുബാങ്കിനെ ഭയക്കുന്ന രാഷ്‌ട്രീയ നേതൃത്വവും ഇതിന് കൂട്ടുനില്‍ക്കുന്നു. വിദ്യാസമ്പന്നരായ യുവാക്കളെപ്പോലും മനുഷ്യമൃഗങ്ങളാക്കുന്നതിനെക്കുറിച്ച് മതഭീകരവാദികളുടെ ഭാഷ്യവും  ന്യായീകരണങ്ങളുമാണ് പല മാധ്യമങ്ങള്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും സ്വീകാര്യം! വിധ്വംസകമായ സ്ഥിതിവിശേഷമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ ഒരു കാര്യം എടുത്തു പറയുകയുണ്ടായി. ഐഎസ് ഭീകരര്‍ക്ക് എങ്ങനെയാണ് പണം ലഭിക്കുന്നതെന്നും, ആരാണ് ഫണ്ട് ചെയ്യുന്നതെന്നും, വിദേശങ്ങളില്‍നിന്ന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്നുമൊക്കെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി ചിലര്‍ വന്‍തോതില്‍ സ്വര്‍ണം കടത്തിയെന്ന കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ മന്ത്രിയുടെ ഈ മറുപടിക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. സ്വര്‍ണ കള്ളക്കടത്തിലൂടെ ലഭിക്കുന്ന  ഭീമമായ പണം ഭീകരവാദ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നും, മന്ത്രിമാര്‍പോലും ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഭരണ സിരാകേന്ദ്രങ്ങളില്‍ തന്നെ ഭീകരര്‍ക്ക് സ്വന്തം ആളുകളുണ്ടെന്നു വരുന്നത് രാജ്യരക്ഷയുടെ കടയ്‌ക്കല്‍ കത്തിവയ്‌ക്കാന്‍ പോന്നതാണ്. മതത്തിന്റെ മറവില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളെയും വ്യക്തികളെയും കണ്ടെത്തി അഴിക്കുള്ളിലാക്കിക്കൊണ്ടല്ലാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ല.

Tags: 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies