തിരുവനന്തപുരം: സ്വര്‍ണകടത്തു കേസില്‍ മന്ത്രി കെ.ടി. ജലീല്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജലീല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച പോലെ വിശുദ്ധ ഖുര്ആന്നെ തന്നെയാണ് കോടിയേരിയും ആയുധമാക്കുന്നത്.
പ്രതിപക്ഷവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഖുര്‍ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ലെന്നും കോടിയോരി മന്ത്രി. കെ.ടി. ജലീലിനെ ന്യായീകരിച്ചു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.
ഖുര്‍ആനെ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുകയാണ്. ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ്. ഖുറാനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണ്. ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഒരു പുസ്തകമാണോ എന്നും ‘അവഹേളനം ഖുര്‍ആനോടോ’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ചോദിക്കുന്നു.
ഒരുകാരണവശാലും കെടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരേ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കണ്‍വീനറും ബിജെപി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ തന്റെ മകന് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ ഏത് ശിക്ഷയും നല്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ബിനീഷ് ശ്രമിക്കുന്നത്. താനും ഇപി ജയരാജനും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത സങ്കല്പ്പലോകത്തെ കണ്ടെത്തലുകളാണെന്നും കോടിയേരി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: