പാരീസ്: ഫ്രഞ്ച് ലീഗില്‍ മാര്‍സെ- പാരീസ് സെന്റ് ജര്‍മന്‍ മത്സരത്തിനിടെ മാര്സെതാരം അല്‍വാരോ ഗോണ്‍സാലസുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്. ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട്ബോള്‍ അച്ചടക്ക കമ്മിറ്റിയാണ് നെയ്മര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
പിഎസ്ജിയുടെ ലിയാന്‍ഡ്രോ പരേഡ്സിനും ലേവിന് കുര്‍സാവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. പരേഡ്സിനെ രണ്ട് മത്സരങ്ങളില്‍ വിലക്കി. അതേസമയം മാര്‍സെ ലെഫ്റ്റ് ബാക്ക് ജോര്‍ദാനെ തൊഴിച്ച ലേവിന് ആറു മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി.
മത്സരത്തില്‍ ഇരു ടീമുകളിലുമായി നെയ്മര്‍ അടക്കം അഞ്ചു കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അല്‍വാരോ ഗോണ്‍സാലസ് തനിക്കെതിരെ വംഗീയ അധിക്ഷേപം നടത്തിയതായി നെയ്മര്‍ ആരോപിച്ചിരുന്നു. മത്സരത്തില്‍ മാര്‍സെ ഒരു ഗോളിന് പിഎസ്ജിയെ പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: