കൊറോണ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളം ഇന്ന് പ്രിയ പ്രധാനമന്ത്രിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കുമായിരുന്നു. കൊറോണക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനു ചുക്കാന്‍ പിടിക്കുന്ന നരേന്ദ്ര മോദിയുടെ പിറന്നാള്‍ കേരളത്തിന് സേവനപ്രവര്‍ത്തനങ്ങളുടെ ദിവസമാണ്.
കേരളവുമായുള്ള മോദിയുടെ ബന്ധം തുടങ്ങിയത് 38 വര്‍ഷം മുമ്പ്. ആര്‍എസ്എസ് പ്രചാരകനായിരുന്ന മോദി അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ വന്നു. മട്ടാഞ്ചേരിയിലെ ശാഖയില്‍ പങ്കെടുത്തു. കൊച്ചിയില്‍നിന്ന് ബോട്ട് മാര്‍ഗമാണ് മട്ടാഞ്ചേരിയിലേക്ക് പോയത്. മട്ടാഞ്ചേരിയില്‍ സ്ഥിരതാമസമാക്കിയിരുന്ന ഗുജറാത്തികളും അന്ന് ആര്‍എസ്എസ് ശാഖയില്‍ വരുമായിരുന്നു. അവരുടെ അഭ്യര്‍ത്ഥന പ്രകാരം ഗുജറാത്തി ഭാഷയിലാണ് ശാഖയില്‍ പ്രഭാഷണം നടത്തിയത്. ആര്‍എസ്എസ് ബന്ധമുള്ള ഗുജറാത്തി കുടുംബങ്ങളായിരുന്നു ആതിഥേയര്‍. അവര്‍ മോദിക്ക് ഗുജറാത്തി രീതിയിലുള്ള ഭക്ഷണമൊരുക്കി.
1990ല്‍ ഡോ. മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടന്ന ഏകതാ യാത്രയ്ക്കിടെയാണ് പിന്നീട് കേരളത്തില്‍ വന്നത്. യാത്രയുടെ മുഖ്യസംഘാടകനായിരുന്ന മോദി അന്നാണ് കേരളത്തെ അടുത്തറിഞ്ഞത്. എബിവിപിയിലായിരുന്ന കാലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ വീണ്ടും കണ്ടുമുട്ടാനും ഓര്മ പുതുക്കാനുള്ള അവസരം കൂടിയായിരുന്നു അത്.
മുഖ്യമന്ത്രിയായുള്ള വരവ്
ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം തിരുവനന്തപുരത്ത് ഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മോദി വരുന്നത് തടയണമെന്ന് ബിജെപി വിരുദ്ധ പ്രസ്ഥാനങ്ങളെല്ലാം ആവശ്യപ്പെട്ടു. നിയമപ്രകാരം മോദിയെ തടയാനാകില്ലന്ന് പറഞ്ഞു മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്. 2013 ഏപ്രില്‍ 24ന് ശിവഗിരിയിലും സെപ്തംബര്‍ 26ന് അമൃതപുരിയിലും മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. സാമൂഹ്യ സാംസ്കാരിക രംഗത്ത് ഗുരുദേവനുണ്ടാക്കിയ അളവറ്റ പുരോഗതിയെ ശിവഗിരിയില്‍ മോദി ആദരവോടെ അനുസ്മരിച്ചു. ചടങ്ങിനെത്തിയത് പതിനായിരങ്ങളാണ്. മോദി വരുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ ശിവഗിരി പരിപാടി ബഹിഷ്കരിച്ചത് വാര്‍ത്തയായി.
സംഘടിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അധഃസ്ഥിത സമുദായം നടത്തിയ ഐതിഹാസികമായ കായല്‍ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനത്തിന് കൊച്ചിയില്‍ മോദി എത്തിയപ്പോള്‍ രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്തി സ്ഥാനാര്‍ത്ഥിയായിരുന്നു മോദി. ലക്ഷക്കണക്കിന് അധഃസ്ഥിത ജനവിഭാഗം ഒരുമിച്ചു പങ്കെടുത്ത സമ്മേളനത്തില്‍ മോദി പങ്കെടുക്കുന്നതിനെതിരെ തത്പരകക്ഷികള്‍ മുറുമുറുപ്പ് നടത്തി. ചരിത്രസംഭവത്തെ അപകീര്‍ത്തിപ്പെടുത്താനും അലങ്കോലപ്പെടുത്താനും ശ്രമം നടന്നു. പക്ഷേ മോദി വന്നു, മനസ്സുകള്‍ കീഴടക്കി. കായല്‍ സമ്മേളന പരിപാടിയില്‍ പങ്കെടുത്ത ശേഷം ശ്രീപദ്മനാഭന്റെ മണ്ണായ ശംഖുംമുഖത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് മഹാറാലിയെ അഭിസംബോധന ചെയ്തു. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കാസര്‍കോടും ബിജെപിയുടെ സമ്മേളനത്തിലും പങ്കെടുത്തു.
ഹൃദയങ്ങള്‍ കീഴക്കിയ പ്രധാനമന്ത്രി
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യമായി മലയാളമണ്ണിലെത്തി, രണ്ടു ദിവസം കേരളത്തിലുണ്ടായിരുന്നു. കൊല്ലത്ത് ആര്. ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം, ശിവഗിരിമഠം സന്ദര്‍ശനം, കൊച്ചിയില്‍ സൈനിക മേധാവികളുടെ സംയുക്തയോഗത്തില്‍ പങ്കെടുക്കല്‍, തൃശൂരില്‍ ബിജെപിയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യല്‍ തുടങ്ങി തിരക്കിട്ട പരിപാടികളായിരുന്നു.
ശിവഗിരിയിലേക്കുള്ള മോദിയുടെ തീര്‍ത്ഥയാത്ര, കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നതായി. ശ്രീനാരായണ ഗുരുദേവനുയര്‍ത്തിപ്പിടിച്ച സാമൂഹിക നീതിയുടെ സന്ദേശം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണാധികാരി എന്ന നിലയിലും ഗുരുദേവനും സ്വാമി വിവേകാനന്ദനുമടക്കമുള്ള ആത്മീയതേജസ്സുകളില്‍ നിന്ന് ജീവിത മാതൃക സ്വീകരിച്ച ഒരു മഹത് വ്യക്തിത്വം എന്ന നിലയിലും പ്രധാനമന്ത്രിയുടെ ശിവഗിരി സന്ദര്‍ശനത്തിന് ഏറെ പ്രസക്തിയുണ്ടായി.
കോഴിക്കോട് നടന്ന ആയുര്‍വേദ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി മാത്രം ഒരു തവണ മോദി എത്തി. കോഴിക്കോട് ബിജെപി ദേശീയ സമ്മേളനത്തില്‍ മുഴുവന്‍ സമയവും സന്നിഹിതനായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യമായി കേരളത്തില്‍ പ്രവര്‍ത്തിച്ചതും അന്നാണ്. കടപ്പുറത്തെ പൊതുപരിപാടിയിലും പ്രസംഗിച്ചു.
കൊല്ലത്ത് പുറ്റിങ്ങല്‍ വെടിക്കട്ട് ദുരന്തമുണ്ടായപ്പോള്‍ മോദി പറന്നെത്തി. മെഡിക്കല്‍ സംഘവുമായി എത്തിയ പ്രധാനമന്ത്രി സംഭവസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. പ്രളയ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ടുകാണാനും മോദി എത്തി. രണ്ടു ദിവസം കേരളത്തിലുണ്ടായിരുന്ന മോദി ഉന്നതല യോഗം കൊച്ചിയില്‍ വിളിക്കുകയും സൈന്യത്തിന്റേത് ഉള്‍പ്പെടെ സര്‍വ പിന്തുണയും ഉറപ്പാക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ നക്ഷത്ര പ്രചാരകന് എന്ന നിലയില്‍ കേരളത്തിലെത്തി റാലികളില്‍ പങ്കെടുത്തു.
മലയാളികളെ സ്നേഹിക്കുന്ന മോദിക്ക് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുമായി ആത്മബന്ധമാണുണ്ടായിരുന്നത്. കേരളത്തില്‍ എത്തുമ്പോഴൊക്കെ അദ്ദേഹത്തെ നേരില്‍കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യുകയെന്നത് മോദിയുടെ പതിവാണ്. മലയാളിയായ കൈലാസ നാഥനായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയുടെ െ്രെപവറ്റ് സെക്രട്ടറി. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി തൃശൂരില്‍ എത്തിയിരുന്നു. പ്രധാമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ കേരളവും ഓണവും പലതവണ കടന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: