Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെ. സുരേന്ദ്രന്‍ പിണറായിയുടെ ഒക്ക ചങ്ങായി അല്ല

ലീഗിന് രാഷ്‌ട്രീയ മാന്യത നല്‍കി അധികാരത്തില്‍ പങ്കാളിയാക്കിയ ആദ്യകക്ഷി സിപിഎമ്മാണ്. ജമാഅത്തെ ഇസ്ലാമിയുമായും കേരളത്തെ കലാപഭൂമിയാക്കിയ മദനിയോടൊപ്പവും നീങ്ങിയ പാരമ്പര്യവും സിപിഎമ്മിനുള്ളതാണ്. കെ. സുരേന്ദ്രനല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. അത് പിന്നെ അങ്ങിനെ ആവണമല്ലൊ. ആയില്ലെങ്കിലല്ലെ അത്ഭുതം. സിപിഎമ്മിന്റെ ഒക്കച്ചങ്ങാതിയാകാന്‍ ബിജെപിക്കാകുമോ? വാടിക്കല്‍ രാമകൃഷ്ണനെ കല്ലുവെട്ട് മഴുകൊണ്ട് വെട്ടിക്കീറിയ സംഭവത്തിന്റെ ഓര്‍മ്മ നിലനില്‍ക്കുവോളം പിണറായിയും സുരേന്ദ്രനും രണ്ടുവഴിയാണ്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Sep 17, 2020, 05:25 pm IST
in Article

തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ എന്നു കേള്‍ക്കുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വഭാവവും സ്വരവും മാറുന്നു. രാഷ്‌ട്രീയ എതിരാളികളെ ശത്രുക്കളായി കാണുന്ന കമ്യൂണിസ്റ്റ് കാര്‍ക്കശ്യം പുറത്തുവരുന്നു. ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തില്‍ അത് ഒരിക്കല്‍ക്കൂടി വ്യക്തമായി. ശബരിമല യുവതീ പ്രവേശന വിരുദ്ധസമരത്തോടെയാണ് മുഖ്യമന്ത്രിക്ക് സുരേന്ദ്രന്‍ കണ്ണിലെ കരടായത്. എങ്ങിനെയും സുരേന്ദ്രനെ പൂട്ടാന്‍ ആജ്ഞാനുവര്‍ത്തികളായ പോലീസ് ഉദ്യോഗസ്ഥരെ ചട്ടംകെട്ടുകയും ചെയ്തു. സമരവും ജയിലുമെന്നൊക്കെ കേട്ടാല്‍ മാളത്തിലൊളിക്കുമെന്ന് ധരിച്ചുവോ എന്തോ? കുറച്ചുദിവസം ജയിലിലടയ്‌ക്കപ്പെട്ട സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെ കൊള്ളരുതായ്‌മകള്‍ക്കെതിരായ സമരത്തിന്റെ പരമ്പരകള്‍ തന്നെയുണ്ടായി.

സ്വര്‍ണക്കള്ളക്കടത്തിന്റെ ഉള്ളുകളികള്‍ മനസ്സിലാക്കിയ ബിജെപി അധ്യക്ഷനാണ് മുഖ്യമന്ത്രി ഓഫീസിന്റെ കള്ളക്കളികള്‍ ആദ്യമായി പുറംലോകത്തെ അറിയിച്ചത്. ആദ്യം അതൊക്കെ ശക്തമായി നിഷേധിച്ചുവെങ്കിലും നാളുകള്‍ പിന്നിടുംതോറും സംഗതികള്‍ ഓരോന്നും പുറത്തുവന്നു. സ്വപ്‌ന സുരേഷ് അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ പ്രതിരൂപമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തേക്കും. കളങ്കിതരെ രക്ഷിക്കാനുള്ള പ്രയത്‌നത്തിനെതിരെ ബിജെപി പ്രക്ഷോഭം ശക്തിപ്പെടുത്തി. മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലേക്ക് വന്നു. ഇതിനെ ലാത്തിയും തോക്കുമായി നേരിടാന്‍ ഒരുങ്ങിയ സര്‍ക്കാരിനെതിരെ കുരുക്കുമുറുകുന്നു. ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും മന്ത്രി ജലീലടക്കം നിരപരാധികളാണെന്നുമുള്ള സര്‍ക്കാര്‍ ഭാഷ്യത്തെ ഖണ്ഡിച്ചുകൊണ്ടാണ് കെ. സുരേന്ദ്രന്റെ പ്രതികരണം വന്നത്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന വാചകമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.

സുരേന്ദ്രന്റെ പ്രതികരണം രാഷ്‌ട്രീയ ആരോപണമാണ്. അതിന് മറുപടി നല്‍കേണ്ടത് രാഷ്‌ട്രീയമായാണ്. സുരേന്ദ്രന്റെ ആരോപണം കഴമ്പില്ലാത്തതാണെങ്കില്‍ മുഖ്യമന്ത്രിക്ക് നിയമപരമായ നടപടി സ്വീകരിക്കാം. അതിന് പഴുതില്ലെങ്കില്‍ കള്ളക്കേസെടുത്ത് ജയിലിലടയ്‌ക്കാം. അതിനുപകരം പുലഭ്യം പറയുന്നത് സ്ഥാനത്തിനും മാനത്തിനും ചേര്‍ന്നതാകുമോ?

സുരേന്ദ്രന്റേത് എല്ലില്ലാത്ത നാക്കെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്ലുള്ള നാക്ക് ആര്‍ക്കൊക്കെ എന്ന് മുഖ്യമന്ത്രിക്കറിയുമായിരിക്കാം. മാനസികനില തെറ്റി എന്തും വിളിച്ചുപറയുന്ന ആള്‍ എന്നാണ് സുരേന്ദ്രനെക്കുറിച്ച് പിണറായി ഒടുവില്‍ പറഞ്ഞത്. സുരേന്ദ്രന് മറുപടി പത്രസമ്മേളനത്തില്‍ പറയുന്നില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സുരേന്ദ്രന്‍ ലൈഫ് മിഷന്‍ കോഴയെക്കുറിച്ച് പരസ്യമായാണ് പറഞ്ഞത്. അതിന് പരസ്യമായല്ലാതെ മുഖ്യമന്ത്രി എവിടെ ചെന്ന് രഹസ്യമായി പറയും? സുരേന്ദ്രന്റെ വീട്ടില്‍ ചെന്ന് ചെവിയില്‍ മന്ത്രിക്കാന്‍ സുരേന്ദ്രന്‍ പിണറായി വിജയന്റെ ‘ഒക്കച്ചങ്ങായി” (കൂടെ നില്‍ക്കുന്ന ചങ്ങാതി) യാണോ? ലീഗിനും ബിജെപിക്കും ഒന്നിച്ചുനീങ്ങാനുള്ള ഉപകരണമാക്കി ജലീലിനെ മാറ്റുകയാണത്രെ.

ലീഗിന് രാഷ്‌ട്രീയ മാന്യത നല്‍കി അധികാരത്തില്‍ പങ്കാളിയാക്കിയ ആദ്യകക്ഷി സിപിഎമ്മാണ്. ജമാഅത്തെ ഇസ്ലാമിയുമായും കേരളത്തെ കലാപഭൂമിയാക്കിയ മദനിയോടൊപ്പവും നീങ്ങിയ പാരമ്പര്യവും സിപിഎമ്മിനുള്ളതാണ്. കെ. സുരേന്ദ്രനല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. അത് പിന്നെ അങ്ങിനെ ആവണമല്ലൊ. ആയില്ലെങ്കിലല്ലെ അത്ഭുതം. സിപിഎമ്മിന്റെ ഒക്കച്ചങ്ങാതിയാകാന്‍ ബിജെപിക്കാകുമോ? വാടിക്കല്‍ രാമകൃഷ്ണനെ കല്ലുവെട്ട് മഴുകൊണ്ട് വെട്ടിക്കീറിയ സംഭവത്തിന്റെ ഓര്‍മ്മ നിലനില്‍ക്കുവോളം പിണറായിയും സുരേന്ദ്രനും രണ്ടുവഴിയാണ്.

പിണറായിയും സുരേന്ദ്രനും ഒന്നാണെങ്കില്‍ പിണറായിയെ പോലെ ഭിന്നാഭിപ്രായം പറയുന്നവരെ പരനാറി എന്ന് പറയേണ്ടെ? മാധ്യമങ്ങളോട് കടക്കുപറത്ത് എന്ന് പറയേണ്ടേ? പുരോഹിതന്മാരെ നോക്കി നികൃഷ്ടജീവികളെന്ന് പറയേണ്ടേ? ആചാരങ്ങളെല്ലാം ലംഘിക്കാനുള്ളതാണെന്ന് പ്രസ്താവിക്കേണ്ടെ. അങ്ങിനെയൊന്നും ചെയ്യാത്ത കാലത്തോളം എങ്ങനെ ഇരുവരും ഒന്നാകും! എങ്ങിനെ ഒക്കച്ചങ്ങാതിയാകും!

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.