സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ‘ദില്‍ ബേചാരെ’ , സഞ്ജയ് ദത്തിന്റെ ‘സഡക് 2’ എന്നീ സിനിമകള്‍ക്ക് ശേഷം അക്ഷയ് കുമാര്‍-രാഘവാ ലോറന്‍സ് ചിത്രമായ ‘ലക്ഷ്മി ബോംബും’ ഓണ്‍ലൈന്‍ റിലീസിന്. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ദീപാവലി വെടിക്കെട്ടായി നവംബര്‍ ഒന്‍പതിനാണ് ചിത്രം ഒടിടി പ്ലാറ്റുഫോമില്‍ റിലീസ് ചെയ്യുക. ഇതിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വീഡിയോ പുറത്തുവിട്ടിരുന്നു.
തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്കാണ് ‘ലക്ഷ്മി ബോംബ്’. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറന്‍സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്. കിയാരാ അദ്വാനിയാണ് നായിക. ഹൊറര്‍ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബിലെ മറ്റു അഭിനേതാക്കള്‍. തുഷാര്‍ കപൂര്‍, മുസ്ഖാന്‍ ഖുബ്ചന്ദാനി, എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: