കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹരജി നല്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബം നിയമപോരാട്ടത്തിനിറങ്ങി. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹരജികള്‍ നല്‍കിയാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബം നിയമയുദ്ധം കടുപ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നടപടിക്കെതിരെ കുടുംബം ഹൈക്കോടതിയില്‍ തടസഹരജി നല്കി. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഇരട്ടക്കൊലക്കേസ് ഡയറി െ്രെകംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറാത്തതിനെതിരെ കോടതിയ ലക്ഷ്യഹരജിയാണ് ഡിവിഷന് ബെഞ്ചില്‍ ഫയല്‍ ചെയ്തത്. സര്‍ക്കാരിന്റെ വാദം മാത്രം കേട്ട് സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും തങ്ങള്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമെന്നും കുടുംബം സുപ്രീംകോടതിയില്‍ നല്കിയ ഹരജിയില്‍ വ്യക്തമാക്കി.
ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം മുമ്പ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സി.ബി.ഐക്ക് വിട്ടിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറാത്തതിനെതിരെ കുടുംബം സിംഗിള്‍ ബെഞ്ചില്‍ കോടതിയലക്ഷ്യഹരജി ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഡിവിഷന് ബെഞ്ച് ഉത്തരവ് വന്നതിനാല്‍ ഈ ഹരജി ഡിവിഷന് ബെഞ്ചിന് കൂടി നല്കുകയാണുണ്ടായത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നെങ്കിലും ഡിവിഷന് ബെഞ്ച് പുനസ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും ഇനി സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാനായി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: