കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ ചോദ്യം എന്‍ഐഎ ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് മന്ത്രി കെ.ടി. ജലീല്‍ അന്വേഷണ സംഘത്തിന് മുമ്പാകെ രണ്ട് നിര്ദ്ദേശങ്ങള്വെച്ചതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യുന്നതില്‍ മാധ്യമ ശ്രദ്ധ പതിയാതിരിക്കുന്നതിനാണ് ഇത്.
ചോദ്യം ചെയ്തതിന് ഹാജരാകാന്‍ നോട്ടീസ് നല്കിയപ്പോള് അന്വേഷണ സംഘത്തിന് മുന്നില്‍ രണ്ട് കാര്യങ്ങളാണ് ജലീല്‍ ആവശ്യപ്പെട്ടത്. തന്നെ ഓണ്‍ലൈനില്‍ ചോദ്യം ചെയ്യാനാകുമോ എന്നതായിരുന്നു ജലീലിന്റെ ആദ്യത്തെ ആവശ്യം. രാത്രിയില്‍ ചോദ്യം ചെയ്യാമോ എന്നതായിരുന്നു രണ്ടാമത്തേത്.
എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും എന്‍ഐഎ സംഘം തള്ളുകയായികുന്നു. ഇതോടെയാണ് പുലര്‍ച്ചെ ചോദ്യം ചെയ്യലിനായി ജലീല്‍ എന്‍ഐഎ ഓഫീസില്‍ നേരിട്ട് ഹാജരായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: