ബാലരാമപുരം: വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠന ഗവേഷണ പ്രതിഷ്ഠാനത്തിന്റെ ശിലാസ്ഥാപനം ബാലരാമപുരം തേമ്പാമുട്ടത്ത് വച്ച് കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. തുടര്‍ന്ന് കാറാത്തലയിലെ ഭഗവതി വിലാസം എന്‍എസ്എസ് കരയോഗ ഹാളില്‍ വച്ച് സ്വാമിജി അനുഗ്രഹ പ്രഭാഷണവും നടത്തി.
ആര്‍ഷ വിദ്യാ സമാജം ഡയറക്ടര്‍ ആചാരി കെ.ആര്. മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. ടി.പി. സെന്‍കുമാര്‍, എസ്.കെ. നാരായണന് (സനാതനധര്‍മ ഫൗണ്ടേഷന് ചെയര്മാന്), കെ.ജി. വേണുഗോപാല്‍ (ഭാസ്കര്‍ റാവു സ്മാരക സമിതി ജനറല്‍ സെക്രട്ടറി), എം. ഗോപാല്‍( ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ്), ഡോ. എസ് രവീന്ദ്രന് (റിട്ട. ഐപിഎസ് ഓഫീസര്‍), കിഴക്കേവീട് സുരേഷ് (ക്ഷേത്ര സേവകശക്തി പ്രസിഡന്റ്), ബി.എസ്. മുരളി, ബി.എസ്. ഉണ്ണികൃഷ്ണന്, രാജീവ് ഇരിങ്ങാലക്കുട, ചിത്ര ജി. കൃഷ്ണന്, വി.ആര്. മധുസൂദനന്, ശ്രുതി ഭട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: