തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നെഞ്ച് വേദന അഭിനയമോ? ആന്‍ജിയോഗ്രാം നടത്താന്‍ സ്വപ്ന വിസമ്മതിച്ചതോടെയാണ് സംശയം ബലപ്പെടുന്നത്. നേരത്തെ ഇ.സി.ജിയില്‍ നേരിയ വ്യത്യാസം അനുഭവപ്പെട്ട സാഹചര്യത്തില്‍ ആന്‍ജിയോഗ്രാം പരിശോധനക്ക് തീരുമാനിച്ചിരുന്നു. എന്നാല്‍ അന്ന് നടത്തിയിരുന്നില്ല. വീണ്ടും കഴിഞ്ഞ ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് സ്വപ്നക്ക് അന്‍ജിയോഗ്രാം പരിശോധനക്ക് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.
ഇതിനായി ജയില്‍ വകുപ്പിന്റെ അനുമതിയായെങ്കിലും പരിശോധിക്കേണ്ടയാള്‍ കൂടി സമ്മതപത്രം നല്‍കേണ്ടതുണ്ട്. എന്നാല്‍ സ്വപ്ന ആന്‍ജിയോഗ്രാം പരിശോധനക്ക് സമ്മതമല്ലെന്നാണ് അറിയിച്ചത്. ഇതാണ് നെഞ്ച് വേദന അഭിനയമാണോയെന്ന സംശയത്തിനടിസ്ഥാനം. പരിശോധനക്ക് വിസമ്മതിച്ചതോടെ സ്വപ്ന സുരേഷിനെയും കെ.ടി.റമീസിനെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. റമീസിനെ അതിസുരക്ഷാ ജയിലിലേക്കും, സ്വപ്നയെ വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് റമീസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ ഇരുവരും ഒന്നിച്ച് ആശുപത്രിയിലെത്തിയത് സംശയത്തിനിടയിക്കിയിട്ടുണ്ട്. ഉന്നതതല ഗൂഢാലോചനയുടെ ഭാഗായിട്ടാണിതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം സ്വപ്നയുടെ ഭര്‍ത്താവും മകനും ആശുപത്രിയില്‍ എത്തി സംസാരിച്ചിരുന്നു. ചൊവ്വാഴ്ചയും ഇവര്‍ എത്തിയിരുന്നുവെങ്കിലും സന്ദര്‍ശനത്തിനും സംസാരിക്കുന്നതിനും അനുമതി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: