കോഴിക്കോട് : മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മഹിളമോര്‍ച്ച പ്രതിഷേധം. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം ബിജെപി നേതാവ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
ജലീലിനെ സംരക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രിക്കുള്ള അടുത്ത ബന്ധമെന്ന് വ്യക്തമാക്കണം. മന്ത്രിസഭയില്‍ കെ.ടി. ജലീലിന്റെ ജോലി ഇടനിലക്കാരന് എന്ന നിലയിലാണ്. ജലീലിന്റെ ശ്രോതസ്സ് മുഖ്യമന്ത്രിയുടേത് കൂടിയാണ്. ജലീല്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രി കൂടി രാജി വേക്കേണ്ടതായി വരും. അതുകൊണ്ടാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രി ജലീലിനെതിരെ നടപടി സ്വീകരിക്കാത്തതെന്നും എം.ടി. രമേശ് ആരോപിച്ചു.
ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സിവില്‍ സ്റ്റേഷനിലേക്കും മഹിളമോര്‍ച്ച മാര്‍ച്ച് നടത്തി. ആരോപണ വിധേയനായ കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജില്ലാ പി. സത്യഭാമ, വൈസ് പ്രസിഡന്റ് ശ്രീജ രാജേന്ദ്രന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: