തൊടുപുഴ: ഇടുക്കിയില്‍ ഇന്നലെ നാല് മാസം പ്രായമുള്ള കുരുന്നിനടക്കം 29 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1- 3. ചക്കുപള്ളം സ്വദേശിനികള്‍ (60, 30, 3 വയസ്), 4. നാലു മാസം പ്രായമായ ചക്കുപള്ളം സ്വദേശി, 5, 6. കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ സഹോദരങ്ങള്‍ (24, 20), 7, 8. കുമളി സ്വദേശികള്‍(24, 25), 911. പുറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ (പുരുഷന്‍ 53, 24. സ്ത്രീ 19), 12, 13. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍(46, 16), 14. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനി(40), 15. തൊടുപുഴ കുമ്പംങ്കല്ല് സ്വദേശിയായ ഒരു വയസുകാരന്‍, 16-19. തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍(പുരുഷന്‍ 71, 9, 4. സ്ത്രീ 64). 20. കരിങ്കുന്നം സ്വദേശിനിയായ രണ്ടു വയസുകാരി, 21. തൊടുപുഴ സ്വദേശിനി(47), 22. പുറപ്പുഴ സ്വദേശിനി(49).
ഉറവിടം വ്യക്തമല്ലാത്തവര്‍: 23-26. കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍. (സ്ത്രീ 34, 4, 2. പുരുഷന്‍ 35), 27. കട്ടപ്പന വെള്ളയാംകുടി സ്വദേശി(75). ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 43 പേര്‍ ഇന്നലെ രോഗമുക്തി നേടി.
ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 2356 ആയി ഉയര്‍ന്നു. 1873 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3 പേരാണ് മരണത്തിന് കീഴടങ്ങിയത്. വിവിധ ആശുപത്രികളിലായി ഇടുക്കി സ്വദേശികളായ 480 പേരും ചികിത്സയിലുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണ്‍
1. കുമാരമംഗലം പഞ്ചായത്ത് 5, 6, 7 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജ് മുതല്‍ (ദന്തല്‍ കോളേജ് ഒഴികെ) കറുക സ്‌കൂള്‍ ജങ്ഷന്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും, റോഡിനോട് അനുബന്ധമായുള്ള ഇടറോഡുകളും ഉള്‍പ്പെട്ടുവരുന്ന ഭാഗങ്ങള്‍
2. ശാന്തന്‍പാറ പഞ്ചായത്ത് 10-ാം വാര്‍ഡ് പൂര്‍ണ്ണമായും.
3. തൊടുപുഴ മുനിസിപ്പാലിറ്റി 26, 27, 28 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട് വരുന്ന ഡിവൈന്‍ മേഴ്സി ജങ്ഷന്‍ മുതല്‍ ഗ്രേസി കല്ലോലിമോളം എന്നയാളുടെ വീട് വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗങ്ങള്‍ (അറക്കപ്പാറ കോളനി ഉള്‍പ്പെട്ടുവരുന്ന പ്രദേശം). പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന പീരുമേട് പഞ്ചായത്തിലെ 14, 15 വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: