മാഞ്ചസ്റ്റര്‍: പരമ്പര വിജയം നിര്‍ണയിക്കുന്ന ഇംഗ്ലണ്ട്- ഓസീസ് മൂന്നാം ഏകദിനം ഇന്ന് നടക്കും. ഇരു ടീമുകളും ഓരോ വിജയങ്ങള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഇന്നത്തെ വിജയികള്‍ക്ക് പരമ്പര സ്വന്തമാകും.
തലയ്ക്ക് പരിക്കേറ്റ സ്റ്റാര്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്ത് ഇന്ന് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഓസ്ട്രേലിയന്‍ പരിശീലകന് ജസ്റ്റിന് ലാംഗര്‍ പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും സ്മിത്ത് കളിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച നെറ്റ് പരിശീലനത്തിനിടെ പന്ത് തലയ്ക്ക് കൊണ്ട് പരിക്കേറ്റ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഇന്ന് രാവിലെ ഫിറ്റ്നെസ് തെളിയിക്കുകയാണെങ്കില്‍ ടീമിലെടുക്കമെന്നാണ് സൂചന.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ പത്തൊമ്പത് റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ട് 24 റണ്‍സിന് ഓസീസിനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: