കോഴിക്കോട്: കള്ളക്കടത്തിനെ മതപരമായ പ്രശ്നമാക്കി മാറ്റാനാണ് ജലീലും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഖുറാന് കൊണ്ടുവരുന്നതിന് ആരും എതിരല്ല, പക്ഷേ ഇതിന്റെ മറവില്‍ കള്ളക്കടത്തിനാണ് നീക്കം നടക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലേക്ക് യുഎഇയെ വലിച്ചിഴച്ച് രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്. നയതന്ത്രബാഗില്‍ സ്വര്‍ണം കടത്താന്‍ യുഎഇ കൂട്ടുനിന്നെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. സിപിഎം സെക്രട്ടറിയേറ്റിന്റെ പ്രസ്താവന യുഎഇയിലെ ലക്ഷക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദേഹം പറഞ്ഞു.
കോഴിക്കോട് നടന്ന ഫൈസല്‍ ഫരീദ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലയച്ച പാര്‍സല്‍ എങ്ങനെയാണ് നയതന്ത്ര ബാഗേജാവുകയെന്ന് സിപിഎം വ്യക്തമാക്കണം. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറും വിദേശകാര്യ മന്ത്രി വി.മുരളീധരന് പറഞ്ഞതും കേന്ദ്രധനകാര്യമന്ത്രി പറഞ്ഞതും ഒന്ന് തന്നെയാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
എല്ലാറ്റിനേയും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യുന്നത്. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീനില്‍ ആയിരുന്നില്ലെന്ന പിണറായിയുടെ വാദം തെറ്റാണ്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തുക ജയരാജന്റെ മകന് കൈപ്പറ്റി എന്ന് ആരോപണം ശക്തമായിരിക്കെയാണ് മന്ത്രിയുടെ ഭാര്യ ക്വാറന്റീന് ലംഘിച്ച് ബാങ്കിലേക്ക് എത്തി ലോക്കര്‍ തുറന്നത്. കൊവിഡ് പൊസിറ്റീവായ മന്ത്രിയെ പരിചരിക്കുന്നത് താനാണെന്ന് പറയുമ്പോള്‍ തന്നെയാണ് ക്വാറന്റീനില്‍ കഴിയേണ്ട മന്ത്രിഭാര്യ തിടുക്കപ്പെട്ട് ബാങ്കിലേക്ക് എത്തിയതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ന്യായീകരിച്ച് ന്യായീകരിച്ച് പിണറായി വിജയന് പരിഹാസ്യനാകുകയാണ്. ജലീലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്ലീന്‍ ചിറ്റ് നല്‍കിയെന്നത് കള്ള വാര്‍ത്തയെന്നും കെ. സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും തമ്മില്‍ നിരവധിതവണ ബന്ധപ്പെട്ടിട്ടുണ്ട്. ജലീല്‍ കുടുങ്ങിയാല്‍ മുഖ്യമന്ത്രിയും കുടുങ്ങുമെന്ന് സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: