കൊച്ചി : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്മാറി. ചൊവ്വാഴ്ച കേസ് വാദം കേള്‍ക്കാനായി എടുത്തപ്പോഴാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറുന്നതായി അറിയിച്ചത്.
ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി.ആര്. രവിയും അടങ്ങുന്ന ബെഞ്ച് ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്. കേസ് പുതിയ ബെഞ്ചിന് കൈമാറുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും. അതിനുശേഷമാകും സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കാന്‍ ആരംഭിക്കുക.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് നല്‍കാനുള്ള കരാറുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് അദാനി ഗ്രൂപ്പുമായി വിമാനത്താവള നടത്തിപ്പിനുള്ള ധാരണാപത്രം ആദ്യമായി ഒപ്പുവെച്ചത്.
ഇതിനെതിരെ കേരള സര്‍ക്കാര്‍ കേസ് നല്കിയിരിക്കുന്നതിനാല് കോടതി നടപടികള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ കൈക്കൊള്ളാം എന്ന അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: