തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന് എന്‍ഫോഴ്മെന്റ് ക്ലീന്‍ചിറ്റ് നല്‍കിയെന്ന് വ്യാജവാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ അടക്കം സൈബര്‍ സഖാക്കള്‍ ആഘോഷം ശക്തമാക്കിയിരുന്നു. എന്നാല്‍, ഇടതുബുദ്ധിജീവികളുടേത് അടക്കം ആഹ്ലാദത്തിന് രണ്ടു മണിക്കൂര്‍ മാത്രമേ ദൈര്‍ഘ്യം ഉണ്ടായിരുന്നുള്ളൂ. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി വ്യക്തമാക്കിയതോടെ സൈബര്‍ സഖാക്കള്‍ മാളത്തിലൊളിച്ചു. ന്യൂസ് 18നാണ് ആദ്യമായി ഈ വ്യാജവാര്‍ത്ത പടച്ചുവിട്ടത്. തൊട്ടുപിന്നാലെ 24 ന്യൂസും കൈരളി ടിവിയും ഏറ്റുപിടിച്ചു. വാര്‍ത്ത കണ്ട് ആവേശത്തില്‍ മറ്റു മാധ്യമങ്ങളെ മാധ്യമപ്രവര്‍ത്തനവും മാധ്യമധര്‍മവും പഠിപ്പിക്കാനിറങ്ങിയത് ജലീലിനെ വെള്ളപൂശി അഭിമുഖം തയാറാക്കിയ മൗതൂദി മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ ആയിരുന്നു.
അപ്പൊ അത് കഴിഞ്ഞു. കെ ടി ജലീല്‍. അയാള്‍ക്കെതിരെ ഒരു തെളിവും ഇല്ലെന്ന് ഇഡി എന്ന തലക്കെട്ടോടെ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ജലീല്‍ ‘ഏതോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിച്ചു എന്ന് പറഞ്ഞ് കഴിഞ്ഞ രണ്ട് ദിവസമായി അസഹിഷ്ണുത കൊണ്ട് കണ്ണ് കാണാതെയായ മാധ്യമ പ്രവര്‍ത്തകരായ എല്ലാ സുഹൃത്തുക്കളോടും ഒരൊറ്റ കാര്യമേ തത്കാലം പറയാനുള്ളൂ. സ്വന്തം സ്റ്റോറിക്ക് ഇരുപത്തിനാല് മണിക്കൂറിന്റെ എങ്കിലും ആയുസ്സ് ഉണ്ടാവണം.
ഓരോ ദിവസവും കൊണ്ട് വരുന്ന വാര്‍ത്തകള്‍ പിറ്റേന്ന് പപ്പടം പോലെ പൊടിയുന്നത് കണ്ടിട്ടും ലജ്ജയില്ലാതെ ഈ പണി തുടരാന്‍ നിര്‍ബന്ധിതരാവുന്ന നിങ്ങളുടെ ഗതികേട് കണ്ട് പോപ്കോണ്‍ കൊറിക്കാനുള്ള ദിവസമാണ് എന്തായാലും എനിക്ക് ഇന്നെന്ന് ഷാഹിന പറയുന്നു. നരേന്ദ്രമോഡി , അയാളോട് വിധേയത്വം ഉള്ളവരോട് മാത്രം സംസാരിക്കുന്നതുപോലെയാണ് മന്ത്രി ജലീല്‍ എന്നോട് സംസാരിച്ചത് എന്ന് ഒരു അവതാരക പറഞ്ഞതായി കേട്ടു. അവരോട് എനിക്ക് ഒന്നേ പറയാന്‍ ഉള്ളൂ. സ്വന്തം പേരില്‍ നിന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് മൈനസ് ചെയ്താല്‍ എന്തെങ്കിലും ബാക്കി ഉണ്ടാവുമോ എന്ന് ഒന്ന് സ്വയം വിലയിരുത്തി നോക്കുന്നത് നല്ലതാണ്. പത്ര മുത്തശ്ശിയുടെ ചന്തിയിലെ തഴമ്പിന്റെ ബലം അവിടന്ന് ഇറങ്ങുന്നത് വരെയേ ഉണ്ടാവൂ. അത് കഴിഞ്ഞാല്‍ ബാക്കി ആവേണ്ടത് അവരവരുടെ ക്രെഡിബിലിറ്റിയാണ്. മാധ്യമസ്ഥാപനങ്ങളുടെ വലിയ മൂലധനനിക്ഷേപം കണ്ട് മാധ്യമതൊഴിലാളികള്‍ കണ്ണ് മഞ്ഞളിക്കരുത്. പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് പോലും എടുക്കാവുന്ന ശമ്പളം ഇല്ലെന്നും ഒരു ദിവസം പുറത്തിറങ്ങേണ്ടി വന്നാല്‍ ആകെയുള്ള മൂലധനം അവരവരുടെ വിശ്വാസ്യത മാത്രമാണെന്നും ഓര്മ ഉണ്ടാവുന്നത് നന്നെന്നും പോസ്റ്റില്‍ പറയുന്നു.
ഷാഹിന മാത്രമല്ല, വ്യാജവാര്‍ത്ത കണ്ടു സോഷ്യല്‍മീഡിയയില്‍ അടക്കം ആഹ്ലാദം പങ്കിട്ട പല സൈബര്‍ സഖാക്കളും ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: