തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രകടനത്തിനു നേരെ പോലീസിന്റെ നരനായാട്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പ്രകോപനം കൂടാതെ പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ക്രൂരമായ ലാത്തിച്ചാര്‍ജില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ അടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പലര്‍ക്കും തലയ്ക്കാണ് പരിക്ക്.
കണ്ണൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ചമാര്ച്ചിന് നേരെ പോലീസ് ക്രൂരമായി അക്രമം നടത്തി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം നിഷാന്ത് കുട്ടാവിന്റെ വയറ്റില്‍ ഡിവൈഎസ്പി പി.പി. സദാനന്ദന് ബൂട്ടിട്ട് ചവിട്ടി.
ക്രൂരമായ മര്‍ദ്ദനം വകവെയ്ക്കാതെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. യുവമോര്‍ച്ചയുടെ നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനവും പോലീസ് ക്രൂരമായി അടിച്ചൊതുക്കാന്‍ ശ്രമിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പോലീസ് അവര്‍ക്ക് നേരെയും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ബിജെപിയുടേയും യുവമോര്‍ച്ചയുടേയും ശക്തമായ സമരമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: