തിരുവനന്തപുരം: പ്രളയത്തിന്റെ മറവില്‍ ഗല്‍ഫില്‍നിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തിയതായും അതില്‍ പ്രധാന വിഹിതം കോഴിക്കോടെ മതസംഘടനയ്ക്ക് കിട്ടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ‘പുതിയ പ്രതീക്ഷ’ നല്കി പ്രവര്‍ത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധമുണ്ട്. ഖുറാന് വിവാദത്തില്‍ ജലീലിനെ പിന്തുണയ്ക്കുന്ന മതസംഘടനയും ഇതാണ്.
പ്രളയ സമയത്ത് യുഎഇ സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ഗള്‍ഫില്‍ പിരിച്ച പണം ഖുറാന്റെ മറവില്‍ കടത്തുകയായിരുന്നു. യുഎഇ കോണ്‍സിലേറ്റിന്റെ പേരില്‍ തിരുവനന്തപുരത്തെ സ്വകാര്യബാങ്കിലുള്ള അക്കൗണ്ടിലേക്ക് ആ പണം എത്തിച്ചു. തുടര്‍ന്ന് വിവിധ സംഘടനകള്‍ക്ക് പണം വീതിച്ചു നല്കി. 40 കോടിയോളം രൂപ കോഴിക്കോട്ടെ മതസംഘടനയ്ക്കു മാത്രം ലഭിച്ചു. ഈ സ്ക്കൂളിന്റെ ഐടി കണ്‍സല്‍ട്ടന്‍സി കരാര്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കാണ് നല്‍കിയത്. 5 കോടിയുടെ കരാറാണത്.
4479 കിലോ ഖുറാന് എത്തി എന്നാണ് കസ്റ്റംസ് കണക്ക്. അതനുസരിച്ച് 7750 ഖുറാനാണ് വന്നത്. 992 എണ്ണം സി- ആപ്റ്റ് വാഹനത്തില്‍ മലപ്പുറത്ത് എത്തി. ബാക്കി 6785 ഖുറാന് എവിടെപ്പോയി എന്നതിനുത്തരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: