തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം നല്കിയ മറുപടിയില്‍ പിടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരനെ പ്രതിക്കൂട്ടിലാക്കുന്നത് ബോധപൂര്‍വം. നയതന്ത്ര ബാഗ് വഴിയാണ് കള്ളക്കടത്ത് നടന്നു എന്ന് കേന്ദ്രം സമ്മതിച്ചതായും ഇത് മുരളീധരന് പറഞ്ഞതിന് വിരുദ്ധമാണെന്നുമായിരുന്നു വ്യാപക പ്രചരണം. മുരളീധരന് മന്ത്രിസ്ഥാനം രാജിവെക്കണമെന്നു പോലും സിപിഎം ആവശ്യപ്പെട്ടു.
ധനമന്ത്രാലയം നല്കിയ ഉത്തരം പൂര്‍ണ്ണമായി വായിച്ചു നോക്കിയാല്‍ പ്രചരണം അടി്സഥാനമില്ലാത്തതാണെന്നു വ്യക്തമാകും. ‘ജൂലൈയില്‍ കൊച്ചിയിലെ കസ്റ്റംസം ഓഫീസര്‍ , നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തുന്നതായി സംയശിക്കുന്നതായി അറിയിച്ചു. നടപടി ക്രമങ്ങള്‍ പാലിച്ച് കോണ്‍സലേറ്റ് ജനറലിന്റെ പേരില്‍ വന്ന ബാഗ് തടഞ്ഞുവെച്ച് പരിശോധിക്കാന്‍ മന്ത്രാലയം കസ്റ്റംസിന് അനുമതിയും നല്കി’ എന്നാണ് സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ സഭയില്‍ രേഖാമൂലം വ്യക്തമാക്കിയത്.
കസ്റ്റംസ് അറിയിച്ചപ്പോള്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്കിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുന്‍ നിര്‍ത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വര്‍ണ്ണം കടത്തിയെന്നാണ് വി മുരളീധരനും പറഞ്ഞത്. ‘യഥാര്‍ത്ഥത്തില്‍ ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കില്‍ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു. ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വര്‍ണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്’ എന്നായിരുന്നു മുരളീധരന്റെ വിശദീകരണം.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തുന്നതായി സംയശിക്കുന്നതായി കസ്റ്റംസ് അറിയിച്ചു എന്നുമാത്രമാണ് ലോക് സഭയില്‍ മന്ത്രി മറുപടിയില്‍ പറഞ്ഞത്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ സാധ്യമല്ലന്ന് വ്യക്തമാക്കുകയും ചെയ്തു.
ദല്‍ഹി കലാപത്തില്‍ സീതാറാം യച്ചൂരിയെ പ്രതി ചേര്‍ത്തു എന്നു പ്രചരിപ്പിച്ചതുപോലെയെ നയതന്ത്ര ബാഗേജില്‍ എന്ന് കേന്ദ്രം സമ്മതിച്ചു എന്ന വാദത്തിനുള്ളു. കുറ്റപത്രത്തില്‍ സാക്ഷിമൊഴിയില്‍ യച്ചൂരിയുടെ പേരുവന്നതാണ് പൊക്കിപ്പിടിച്ചത്.നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തുന്നതായി സംയശിക്കുന്നതായി കസ്റ്റംസ് അറിയിച്ചു എന്നത് സത്യമാണെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സംശയം മാത്രമാണ്. അന്വേഷണത്തില്‍ തെളിയേണ്ടതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: