തിരുവനന്തപുരം: മന്ത്രിപുത്രന് വഴി ലൈഫ്മിഷന് കരാറിലെത്തിയ ബന്ധം സ്വപ്ന തുടങ്ങിയത് യുഎഇയിലേക്കുള്ള വിസാക്കുരുക്ക് പരിഹരിച്ച്. ഇതിന് പ്രത്യുപകാരമായി സ്വപ്ന സുരേഷിന് മന്ത്രിപുത്രന് തലസ്ഥാനത്ത് വിരുന്നൊരുക്കി സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍. മന്ത്രി ഇ.പി. ജയരാജന്റെ മകന് ജെയ്സണ്‍ നമ്പ്യാരാണ് മന്ത്രിപുത്രന്.
2018ല്‍ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു വിരുന്ന്. ഇതിനിടെ പകര്‍ത്തിയ ചിത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അന്ന് സ്വപ്ന സുരേഷ് യുഎഇ കോണ്‍സുലേറ്റിലായിരുന്നുവെന്നും തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായ്യിലുള്ള മകനാണ് ഇയാളെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നതെന്നുമാണ് വിവരം. ആ പരിചയത്തിലാണ് സ്വപ്ന യുഎഇയിലെ വിസാക്കുരുക്ക് പരിഹരിച്ചത്. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയത്. ഈ വിരുന്നില്‍ സിപിഎം നേതാവിന്റെ മകനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ 2019 ല്‍ ലൈഫ് മിഷന് കരാറില്‍ മന്ത്രിയുടെ മകന് ഇടനിലക്കാരനായെത്തി.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നല്കിയ നാല് കോടിയിലധികം രൂപ കമ്മീഷനില്‍ നിന്ന് ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചു. ഇത് അന്വേഷണ ഏജന്‍സി പരിശോധിക്കും. ഇതുകൂടാതെ സ്വപ്നയ്ക്ക് കമ്മീഷന് നല്കിയ കമ്പനികളുടെ പ്രതിനിധികളേയും മന്ത്രിപുത്രനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മറ്റ് ഏജന്‍സികളും വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: