11 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ജില്ലയില്‍ ഇന്നലെ 58 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇന്നലെ 25 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
ഇതോടെ ആകെ രോഗം ബാധിച്ചവര്‍ 2324 ആയി ഉയര്‍ന്നു. 1829 പേര് രോഗമുക്തരായപ്പോള്‍ 3 പേര് മരിച്ചു. 495 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1. ചക്കുപള്ളം അണക്കര സ്വദേശി(79), 2. ഏലപ്പാറ സ്വദേശി(22), 3, 4. ഇരട്ടയാര്‍ സ്വദേശിനികള്‍ (39, 12) 5 8. കാഞ്ചിയാര്‍ സ്വദേശിനികള്‍ (23, 20, 11, 37) 9 19. കുമാരമംഗലത്ത് താമസിക്കുന്ന പതിനൊന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍. 11ന് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. 20- 24. കുമാരമംഗലം സ്വദേശിനികള്‍(18, 46, 44, 60, 17) 2528. കുമാരമംഗലം സ്വദേശികള്‍(48, 60, 26, 54), 29. കുമാരമംഗലം മങ്ങാട്ടുകവല സ്വദേശിനി(24), 30. കുമളി സ്വദേശിയായ ഒമ്പത് വയസുകാരന് 31. മരിയാപുരം കുതിരക്കല്ല് സ്വദേശിനി(38), 32. നെടുങ്കണ്ടം സ്വദേശിനി(25), 33. പാമ്പാടുംപാറ അന്യാര്‍തൊളു സ്വദേശി(32), 34, 35. സേനാപതി മേലെ ചെമ്മണ്ണാര്‍ സ്വദേശിനികള്‍ (56, 85) 36. സേനാപതി മേലെ ചെമ്മണ്ണാര്‍ സ്വദേശി(33), 37, 38, 39. തൊടുപുഴ സ്വദേശിനികള്‍(73, 36, 70), 4044. തൊടുപുഴ സ്വദേശികള്‍(28, 37, 82, 19, 35), 45. ഉടുമ്പന്നൂര്‍ സ്വദേശി(55), 46. വണ്ടിപ്പെരിയാര്‍ സ്വദേശി (48).
ഉറവിടം വ്യക്തമല്ലാത്തവര്‍: 47-49. ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര് (സ്ത്രീ 30, 28, 4 വയസുകാരന്), 50. ശാന്തന്‍പാറ സ്വദേശിനി(39), 51. ഉടുമ്പന്നൂര്‍ സ്വദേശി(28), കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 7 പേര്‍ക്കും ഇത് കൂടാതെ രോഗം സ്ഥിരീകരിച്ചു.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും: അയ്യപ്പന്‍കോവില്‍- 3, ചിന്നക്കനാല്‍- 1, കട്ടപ്പന – 1, കുമളി- 1, നെടുങ്കണ്ടം- 2, പാമ്പാടുംപാറ- 1, തൊടുപുഴ- 4, ഉടുമ്പന്‍ചോല- 3, ഉപ്പുതറ- 4, വണ്ടിപ്പെരിയാര്‍- 1, വണ്ണപ്പുറം- 2, വെള്ളിയാമറ്റം- 2.
കണ്ടെയ്ന്മെന്റ് സോണ്‍
രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെ പറയുന്ന സ്ഥലങ്ങള്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു.
1. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് പൂര്‍ണ്ണമായും
2. രാജകുമാരി പഞ്ചായത്ത് 10, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന, കണ്ടത്തിപ്പാലം സര്‍വ്വീസ് സ്റ്റേഷന് മുതല്‍ കുന്നശ്ശേരിമല റോഡ് ജങ്ഷന് (കണ്ടനാലില്‍ മെഡിക്കല്‍സ്) വരെയുള്ള ഭാഗങ്ങള്‍
3. തൊടുപുഴ മുനിസിപ്പാലിറ്റി 16, 17, 18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന കുമ്പംകല്ല് എംപി കോളനി മുതല്‍ വലിയജാരം വരെയുള്ള ഭാഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: