Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്റെ ഉത്ഭവം

പ്രാണന്റെ പരമാത്മാവില്‍നിന്നുള്ള ഉത്ഭവമറിഞ്ഞ് മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ഉയര്‍ത്തുക.'വിജ്ഞായ അമൃതം അശ്‌നുതേ' (അറിഞ്ഞാല്‍, മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കും) എന്ന് പറഞ്ഞ് മൂന്നാംപ്രശ്‌നം അവസാനിക്കുന്നു. സൗര്യായണിയായ ഗാര്‍ഗ്യന്‍ ചോദിച്ചുതുടങ്ങി.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Sep 15, 2020, 03:00 am IST
in Samskriti

മൂന്നാം പ്രശ്‌നം

മൂന്നാമത്തെ പ്രശ്‌നക്കാരനായ കൗസല്യനും സംശയം  പ്രാണനെപ്പറ്റിത്തന്നെ. അശ്വലപുത്രനായ കൗസല്യന്റെ പ്രശ്‌നത്തിന് ആറു പിരിവുകളുണ്ട്. ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.

1. ഭഗവാനേ! ഈ പ്രാണന്‍ എവിടെനിന്നാണുണ്ടാകുന്നത്.?  

2. ഈ ശരീരത്തില്‍ അതെങ്ങനെയാണ് വരുന്നത്?  

3. പ്രാണന്‍ ഏതെല്ലാം വിധത്തിലാണ് ഈ ദേഹത്തില്‍ സ്ഥിതിചെയ്യുന്നത്?

4. ഏത് വൃത്തികൊണ്ടാണ് പ്രാണന്‍ ഈ ശരീരം വിട്ടുപോകുന്നത്?

5. അധിഭൂതവും അധിദൈവവുമായ ബാഹ്യപ്രപഞ്ചത്തെ എങ്ങനെയാണ് പ്രാണന്‍ ധരിക്കുന്നത്.

6. ഏത് വിധത്തിലാണ് അദ്ധ്യാത്മത്തെ ധാരണം ചെയ്യുന്നത്?

കൗസല്യന്റെ പ്രശ്‌നങ്ങളെ അതിപ്രശ്‌നം എന്ന് പിപ്പലാദന്‍ വാഴ്‌ത്തി. അലൗകികമായ വിഷയങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങള്‍ക്ക് സൂക്ഷ്മ പ്രശ്‌നമെന്നും പേരുണ്ട്. ഇത്രകണ്ട് കടുത്ത ചോദ്യം ഉന്നയിച്ചതിനാല്‍ സംപ്രീതനായ പിപ്പലാദന്‍ കൗസല്യനെ ബ്രഹ്മിഷ്ഠന്‍ എന്ന് വാത്സല്യപൂര്‍വം വിളിച്ചു. ബ്രഹ്മത്തെ ആര് അടുത്തറിയുന്നുവോ അയാള്‍ ബ്രഹ്മിഷ്ഠന്‍. ഉത്തമനായ ഗുരുവിനേ ഉത്തമനായ ശിഷ്യനെ ലഭിക്കു.

പ്രാണന്റെ ഉദ്ഭവം, വരവ്പോക്ക്, പ്രവര്‍ത്തനം, ലോകവും ദേഹവുമായുള്ള ബന്ധം എന്നീ വിഷയങ്ങളെക്കുറിച്ചാല്ലൊ അശ്വലപുത്രന്‍ ചോദിച്ചത്. പതിനൊന്ന് മന്ത്രങ്ങളില്‍  പ്രാണനെപ്പറ്റിയുള്ള സമഗ്രജ്ഞാനമാണ്പ്രശ്‌നോപനിഷത്ത് നല്‍കുന്നത്. ആദ്യഭാഗത്തിനുള്ള മറുപടി പിപ്പലാദന്‍ ഉടനെ നല്‍കി. ‘ഏഷഃ പ്രാണഃ ആത്മനഃ ജായതേ” (ഈ  പ്രാണന്‍ ആത്മാവില്‍നിന്ന് ജനിക്കുന്നു.) ഒപ്പം ഉദാത്തമായ ഒരുപമയും; മനുഷ്യന്റെ നിഴല്‍ അയാളുടെ ശരീരത്തോടുചേര്‍ന്ന് കഴിയുന്നതുപോലെ. പരമാത്മാവില്‍നിന്നാണ് പ്രാണന്‍ ജനിക്കുന്നത്. മനുഷ്യന്റെ നിഴല്‍ അവന്റെ ദേഹത്തെ ആശ്രയിച്ച് നില്‍ക്കുന്നതു പോലെയാണ് ഈ പ്രാണന്‍ ആത്മാവില്‍ നിലനില്‍ക്കുന്നത്. ബിംബം യഥാര്‍ത്ഥം. നിഴല്‍ അയഥാര്‍ത്ഥം. ആത്മാവ് യഥാര്‍ത്ഥം. അത് ചില ഉപാധികളില്‍ക്കൂടി പ്രാണനായി നമുക്ക് തോന്നുന്നു.  

മഹര്‍ഷി മറ്റൊരു ഉപമകൂടി ഉപയോഗിക്കുന്നു. ഒരു ചക്രവര്‍ത്തി നടുവാഴികളെ നിയോഗിക്കുന്നതുപോലെ ഈ  പ്രാണന്‍ ശരീരശക്തികളെ അതത് സ്ഥാനത്തു നിര്‍ത്തി ഭരിക്കുന്നു. ശരീരത്തിന്റെ വിവിധങ്ങളായ അവയവങ്ങളില്‍  പ്രാണന്‍ അപാനന്‍, സമാനന്‍, വ്യാനന്‍,് ഉദാനന്‍ ഇവയാണ് പഞ്ചപ്രാണവായുക്കള്‍. ഇവയെ ശരീരത്തിലെ ഓരോരിടങ്ങളില്‍ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കുന്നത് ചക്രവര്‍ത്തിയായ മുഖ്യപ്രാണനാണ്.

പ്രാണന്‍ വായുവിലും ഉപസ്ഥത്തിലും അപാനരൂപത്തില്‍ മലമൂത്രങ്ങളെ കീഴ്‌പ്പോട്ടുനയിക്കുന്നു.രാജാവായി പ്രാണന്‍ മുഖത്തിലും നാസികയിലുംകൂടി സഞ്ചരിച്ചുകൊണ്ട് ചക്ഷുസ്സിലും ശ്രോത്രത്തിലും സ്ഥിതിചെയ്യുന്നു. പ്രാണന്റെയും അപാനന്റെയും സ്ഥാനങ്ങളുടെ മധ്യമായ നാഭിയില്‍ സമാനന്‍ ഇരിക്കുന്നു. കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാല്‍ ആളിക്കത്തുന്ന ജഠ രാഗ്നിയുടെ ജ്വാലകളാണ് മുഖത്തുള്ള ഏഴ് ദ്വാരങ്ങള്‍വഴി  പുറത്തേക്ക് വരുന്നത്. (ചെവി 2, കണ്ണ് 2, നാസാദ്വാരം 2, വായ, ആകെ 7) ജഠരാഗ്നിയുടെ ഏഴ് ദീപ്തികളാണ് കാണുക, കേള്‍ക്കുക, രുചിക്കുക, തുടങ്ങിയുള്ള രൂപാദിവിഷയങ്ങളുടെ പ്രകാശങ്ങള്‍. സപ്താര്‍ച്ചിസുകള്‍ എന്ന് ഋഗ്വേദം. പിപ്പലാദ മഹര്‍ഷി പ്രകരണം തുടരുന്നു. താമരമൊട്ടിന്റെ ആകൃതിയുള്ള മാംസപിണ്ഡമാണ് ഹൃദയം. ജീവാത്മാവ് ഇവിടെ സ്ഥിതിചെയ്യുന്നു. ഹൃദയത്തില്‍നിന്നും നൂറ്റൊന്ന് പ്രധാന നാഡികള്‍ പുറപ്പെടുന്നു. അവയോരോന്നും നൂറ്‌നൂറ് ശാഖാനാഡികളായി പിരിയുന്നു. ഓരോ ശാഖാനാഡിക്കും എഴുപത്തീരായിരം പ്രതിശാഖാനാഡികള്‍ വീതമുണ്ട്. ഇങ്ങനെ നാഡികളും ശാഖാനാഡികളും പ്രതിശാഖാ നാഡികളും ചേര്‍ന്ന് ആകെ എഴുപത്തിരണ്ട് കോടി എഴുപത്തിരണ്ട് ലക്ഷത്തി പതിനായിരത്തി ഇരുന്നൂറ്റൊന്ന് (727210201) നാഡികള്‍ ഒരു ശരീരത്തിലുണ്ട്. ഇവയിലാണ് വ്യാനന്‍ എന്ന വായു സഞ്ചരിക്കുന്നത് ദേഹമാസകലം വ്യാപിക്കുന്നതുകൊണ്ട് വ്യാനന്‍.

നൂറ്റൊന്ന് പ്രധാന നാഡികളിലൊന്നാ് സുഷുമ്‌ന. ഇതിലൂടെ സഞ്ചരിക്കുന്ന വായുവാണ് ഉദാനന്‍. തേജസ്വിയാണ് ഉദാനന്‍. ദേഹത്തിന്റെ ചൂട് നിലനിര്‍ത്തുന്നത് ഇതത്രെ. അധിഭൂതത്തെയും അധിദൈവത്തെയും അധ്യാത്മത്തെയും ശരീരം ധാരണം ചെയ്യുന്നതെങ്ങനെയെന്നാണല്ലൊ കൗസല്യപ്രശ്‌നത്തിന്റെ അവസാനഭാഗം. പുണ്യപാപകര്‍മങ്ങളാണിവിടെ നിയാമകം.  

പ്രാണന്റെ പരമാത്മാവില്‍നിന്നുള്ള ഉത്ഭവമറിഞ്ഞ്  മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ഉയര്‍ത്തുക.’വിജ്ഞായ അമൃതം അശ്‌നുതേ’ (അറിഞ്ഞാല്‍, മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കും) എന്ന് പറഞ്ഞ് മൂന്നാംപ്രശ്‌നം അവസാനിക്കുന്നു. സൗര്യായണിയായ ഗാര്‍ഗ്യന്‍ ചോദിച്ചുതുടങ്ങി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.